January 15, 2026

‘താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണം’ ; നടന്‍മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കില്ലെന്ന് നടി

കൊച്ചി: മുകേഷ് ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് നടി. കഴിഞ്ഞ ദിവസം നടന്‍മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ ഈ തീരുമാനം മാറ്റികൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകുമെന്ന് നടി വ്യക്തമാക്കിയിരിക്കുന്നത്. താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാല്‍ പരാതി പിന്‍വലിക്കില്ലെന്നും എസ്‌ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി. Also Read ; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. നടന്മാരായ എം മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ […]

തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ ; ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയില്‍ തനിക്കെതിരായ രണ്ട് കേസുകളും വ്യാജമെന്ന് നടന്‍ ജയസൂര്യ. തിരുവനന്തപുരത്ത് നടന്ന പോലീസ് ചോദ്യംചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയസൂര്യ. സെക്രട്ടറിയേറ്റില്‍ വെച്ച് നടന്ന ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടനെതിരെ ഉയര്‍ന്ന ഒരു പരാതി. എന്നാല്‍ പരാതി ഉന്നയിച്ച നടിയുമായി ഒരു സൗഹൃദവുമില്ലെന്നാണ് നടന്‍ വ്യക്തമാക്കിയത്. 2008 ല്‍ രണ്ട് മണിക്കൂര്‍ മാത്രമായിരുന്നു സെക്രട്ടറിയേറ്റില്‍ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. പരാതിക്കാരി ആരോപിച്ച സ്ഥലത്തായിരുന്നില്ല, താഴത്തെ നിലയിലായിരുന്നു ഷൂട്ടിംഗ് നടന്നതെന്നും പരാതി വ്യാജമാണെന്നും ജയസൂര്യ പ്രതികരിച്ചു. […]

ലൈംഗികാതിക്രമ കേസ് ; നടന്‍ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ നടന്‍ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. ഇതു സംബന്ധിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജയസൂര്യക്ക് നോട്ടീസ് അയച്ചു. കണ്ടോമെന്റ് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ ഷൂട്ടിങ്ങിനിടെ തന്നോട് അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഈ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് നടികളാണ് ജയസൂര്യയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുളളത്. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം […]

പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും, നിയമ പോരാട്ടം തുടരും: ജയസൂര്യ

കൊച്ചി: പീഡനാരോപണത്തില്‍ പ്രതികരിച്ച് നടന്‍ ജയസൂര്യ. തനിക്കെതിരെ നടക്കുന്നത് വ്യാജപീഡനാരോപണമാണെന്നും നിയമവിദഗ്ദരുമായി കൂടിയാലോചനകള്‍ നടത്തി മുന്നോട്ട് പോകുമെന്നും ജയസൂര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓര്‍ക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേയ്ക്കും, നുണ ലോക സഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമ വിജയം സത്യത്തിനായായിരിക്കും. ഇവിടത്തെ ജോലികള്‍ കഴിഞ്ഞ ഉടന്‍ ഞാന്‍ തിരിച്ചെത്തും. നിരപരാധിത്വം തെളിയാന്‍ ഉള്ള നിയമപോരാട്ടം തുടരും ജയസൂര്യ കുറിച്ചു. Join with metro post: വാർത്തകൾ […]

ജയസൂര്യക്കെതിരെ യുവനടിയുടെ പരാതി ; നടിയുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തി

കൊച്ചി: നടന്‍ ജയസൂര്യക്കെതിരെ പരാതി നല്‍കി യുവനടി. നേരത്തെ പേരു പറയാതെ പരസ്യമായി ജയസൂര്യക്കെതിരെ ആരോപണം ഉന്നയിച്ച നടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ അപമര്യാതയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ പൂങ്കുഴലി ഐപിഎസ് പരാതിക്കാരിയുമായി സംസാരിച്ചു. പരാതിക്കാരിയുടെ പ്രാഥമിക മൊഴി ശേഖരിച്ചു. Also Read ; ആകാശയാത്ര പ്രത്യേകം തയ്യാറാക്കിയ ഹെലികോപ്റ്ററില്‍ മാത്രം, മോദിക്കും അമിത്ഷാക്കും സമാനമായ സുരക്ഷയിലേക്ക് മോഹന്‍ ഭാഗവത് ഐശ്വര്യ ഐപിഎസ് അടക്കമുള്ള ഉദ്യോഗസ്ഥരാണ് പ്രാഥമികമായ മൊഴി ശേഖരിച്ചത്. വിശദമായ മൊഴി […]

മണിയന്‍ പിള്ളരാജു,മുകേഷ്,ഇടവേള ബാബു,ജയസൂര്യ ; നടന്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി

കൊച്ചി: മലയാളത്തിലെ പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിലൂടെയാണ് മിനു ആരോപണമുന്നയിച്ചത്. നടന്മാരായ മുകേഷ്,ജയസൂര്യ,മണിയന്‍ പിള്ള രാജു,ഇടവേള ബാബു എന്നിവരും അഡ്വ.ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരുമാണ് ആരോപണവിധേയര്‍. ഇവര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നാണ് മിനു ആരോപിക്കുന്നത്. Also Read ; ഒറ്റ രാത്രികൊണ്ട് 320 ലധികം ‘കത്യുഷ’ റോക്കറ്റുകള്‍ ; ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ച് ഹിസ്ബുള്ള അമ്മയില്‍ അംഗത്വം ലഭിക്കാന്‍ വേണ്ടി ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പറഞ്ഞത്. […]