January 15, 2026

നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്. നടിക്ക് നേരെ തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കരമന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പോലീസിന് കൈമാറും. ഇതോടെ ജയസൂര്യക്കെതിരെ രണ്ടാമത്തെ കേസാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ആദ്യ കേസ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് രജിസ്റ്റര്‍ ചെയ്തത്. സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. Also Read; കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ; നാല് ജില്ലകളില്‍ ഓറഞ്ച് […]