November 21, 2024

ജെഡിയു ദേശീയ അധ്യക്ഷനായി നിതീഷ് കുമാര്‍ തുടരും ; സഞ്ജയ്‌ കുമാര്‍ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ്

ഡല്‍ഹി : ജെഡിയു ദേശീയ അധ്യക്ഷനായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടരുമെന്ന് ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് അറിയിച്ചു. അതേസമയം പാര്‍ട്ടിയുടെ രാജ്യസഭാ എംപിയായ സഞ്ജയ്‌ കുമാര്‍ ഝായെ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു. ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച  തീരുമാനമുണ്ടായത്. ജെഡിയുവിന്റെ കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രമാരും ലോക്‌സഭാ-രാജ്യസഭാ എംപിമാരും മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. Also Read ; തൃശൂരിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ കേരളം പിടിക്കാനൊരുങ്ങി ബിജെപി; ശോഭ സുരേന്ദ്രന്‍ വീണ്ടും കോര്‍ കമ്മറ്റിലേക്ക് […]

കേന്ദ്ര മന്ത്രിസഭയില്‍ ആരൊക്കെ ? സത്യപ്രതിജ്ഞ ശനിയാഴ്ച ; തലപുകഞ്ഞ് മോദി, ടിഡിപി ജെഡിയു അനുനയം പ്രധാനം

ഡല്‍ഹി: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് രണ്ട് ദിവസം മാത്രം ശേഷിക്കേ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഉടനൊരു വെല്ലുവിളിയില്ല എന്നുറപ്പായതോടെ ഘടകകക്ഷികളുടെ മന്ത്രിസ്ഥാനം, അവരുടെ വകുപ്പുകള്‍ എന്നീ കാര്യങ്ങളില്‍ ഇന്ന് എന്‍ഡിഎയില്‍ ചര്‍ച്ച നടക്കും. ബിജെപിയില്‍ നിന്ന് ആരെല്ലാം മന്ത്രിമാരാകുമെന്നും ഇന്നറിയാം. ബിജെപിക്ക് ഒറ്റക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് തന്നെ ഘടകകക്ഷികളെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി.വിലപേശാന്‍ സാധ്യതയുള്ള ടിഡിപിയെയും ജെഡിയുവിനേയും അനുനയിപ്പിക്കുകയാണ് പ്രധാന വെല്ലുവിളി. Also Read ; കെ മുരളീധരന്‍ വയനാട്ടിലെത്തിക്കാന്‍ നീക്കം, കോഴിക്കോട് ജില്ലാ കമ്മിറ്റി പിന്തുണ […]

എന്‍ഡിഎയ്ക്ക് അകത്തും പുറത്തുമുള്ള പാര്‍ട്ടികളെ കളത്തിലെത്തിക്കാന്‍ ഇന്‍ഡ്യാ സഖ്യം; ചടുല നീക്കവുമായി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തേക്ക് വരുമ്പോള്‍ ഭരണം പിടിക്കാന്‍ ചടുല നീക്കവുമായി ഇന്‍ഡ്യ മുന്നണി. എന്‍ഡിഎക്ക് അകത്തും പുറത്തുമുള്ള വിവിധ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഫോണില്‍ ബന്ധപ്പെട്ടെന്നാണ് സൂചന. ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെ മുതല്‍ ടിഡിപി നേതാവ് ചന്ദ്ര ബാബു നായിഡു വരെയുള്ള നേതാക്കള്‍ ഇതില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. Also Read ; പാട്ടും പാടി വന്ന രമ്യക്ക് താളം തെറ്റി ; എല്‍ഡിഎഫിന്റെ മാനംകാത്ത് രാധാകൃഷ്ണന്‍ ജെഡിയു, നവീന്‍ പട്നായികിന്റെ ബിജു […]

ബീഹാറില്‍ ജെഡിയു നേതാവ് വെടിയേറ്റ് മരിച്ചു

പാട്‌ന: ബീഹാറില്‍ ജെഡിയു യുവ നേതാവായ സൗരഭ് കുമാര്‍ വെടിയേറ്റു മരിച്ചു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് സൗരഭിനെ കൊലപ്പെടുത്തിയത്. കല്ല്യാണ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സൗരഭും സുഹൃത്ത് മുന്‍മുന്‍ കുമാറും. ഇതിനിടയിലാണ് അജ്ഞാതരായ നാലംഗ സംഘം വെടിയുതിര്‍ത്തത്. Also Read ; തന്റെ പട്ടിപോലും ബിജെപിയില്‍ ചേരില്ല കെ.സുധാകരന്‍; വളര്‍ത്തുനായക്ക് വിവേകമുണ്ടെന്ന് എം.വി ജയരാജന്‍ സൗരഭിന്റെ തലയ്ക്ക് നേരെ രണ്ടുവട്ടവും സുഹൃത്ത് മുന്‍മുന്‍ കുമാറിന് നേരെ മൂന്നുവട്ടവുമാണ് വെടിയുതിര്‍ത്തത്.വെടിയേറ്റ ഉടനെ സൗരഭിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.മുന്‍മുന്‍ ഇപ്പോഴും ചികിത്സയില്‍ […]