December 22, 2025

സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍ ; ഭരണഘടനയുടെ പകര്‍പ്പ് കൈമാറി

മലപ്പുറം: മുസ്ലിംലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍. മലപ്പുറം കഴിശ്ശേരിയിലെ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് ജിഫ്രി തങ്ങള്‍ക്ക് കൈമാറി. ഇടത് സ്ഥാനാര്‍ത്ഥി പി സരിന് വോട്ട് തേടികൊണ്ട് സന്ദീപ് വാര്യര്‍ക്കെതിരെ സിപിഎം പത്ര പരസ്യം നല്‍കിയതിന്റെ വിവാദത്തിനിടെയാണ് സമസ്ത അധ്യക്ഷനുമായുള്ള സന്ദീപിന്റെ കൂടിക്കാഴ്ച. അതും പാലക്കാട് തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം […]

എം വി ജയരാജനുമായുള്ള കൂടിക്കാഴ്ച്ച : ഉമര്‍ ഫൈസിക്കെതിരെ ലീഗിനുള്ളില്‍ പടയൊരുക്കം

കോഴിക്കോട്: ഉമര്‍ ഫൈസി മുക്കത്തിനെതിരെ മുസ്‌ലീം ലീഗിനുള്ളില്‍ പടയൊരുക്കം ശക്തം.വ്യക്തി നേട്ടങ്ങള്‍ക്കായി ഉമര്‍ ഫൈസി നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപം ലീഗിനുള്ളില്‍ ശക്തമായിരിക്കുകയാണ്.ഒരേ വഴിയില്‍ രണ്ട് സമാന്തര രേഖകളായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗിനെയും സമസ്തയെയും ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളാണ് ഉമര്‍ ഫൈസി നടത്തുന്നതെന്ന് എന്നാണ് പ്രധാന ആരോപണം. അതോടൊപ്പം തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷ അനുകൂല നിലപാട് സ്വീകരിച്ച ഘട്ടത്തില്‍ തന്നെ ഉമര്‍ ഫൈസി മുക്കത്തിനെതിരെ മുസ്ലിം ലീഗിനുള്ളില്‍ അമര്‍ഷം നിറഞ്ഞിരുന്നു. പിന്നാലെ എം വി ജയരാജന്‍ ഉമ്മര്‍ ഫൈസിയെ മുക്കത്തെ […]