October 17, 2025

സുരേഷ് ഗോപി മാപ്പ് പറഞ്ഞതോടെ വിവാദം അവസാനിച്ചുവെന്ന് രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും

തിരുവനന്തപുരം: സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന വിവാദത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. രാഷ്ട്രീ പ്രവര്‍ത്തകര്‍ പൊതു ഇടങ്ങളില്‍ ജാഗ്രത പാലിക്കണം.അദ്ദേഹം മാപ്പ് പറഞ്ഞതോടെ വിഷയം അവസാനിച്ചു. സുരേഷ് ഗോപി മുഴുവന്‍ സമയ രാഷ്ട്രീയക്കാരനല്ലാത്തതിനാല്‍ സംഭവിച്ചതാകാമെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി പരസ്യമായി ക്ഷമ പറഞ്ഞു കഴിഞ്ഞതായും വിവാദം അവസാനിപ്പിക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കവെ മാധ്യമപ്രവര്‍ത്തകയുടെ […]

മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറി; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ നടന്‍ സുരേഷ് ഗോപിക്കെതിരേ നടക്കാവ് പോലീസ് കേസെടുത്തു. 354 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ടു വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ഇത്. ഈ വകുപ്പിന് സ്റ്റേഷന്‍ ജാമ്യം ലഭിക്കില്ല. ശനിയാഴ്ച ഉച്ചയോടെ മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി നടക്കാവ് പോലീസിന് അന്വേഷണത്തിനായി കൈമാറി, കേസ് റജിസ്റ്റര്‍ ചെയ്തു. Join with metro post: മെട്രോ പോസ്റ്റ് […]

സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചില്‍ അല്ല, വിശദീകരണം മാത്രം: പ്രതികരിച്ച് മാധ്യമപ്രവര്‍ത്തക

കോഴിക്കോട്: സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചില്‍ അല്ലെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദീകരണമായിട്ടാണ് തോന്നിയതെന്നും മാധ്യമപ്രവര്‍ത്തക. സുരേഷ് ഗോപിയുടേത് മോശമായ സ്പര്‍ശനം ആയിട്ടാണ് അനുഭവപ്പെട്ടത്. തനിക്ക് തെറ്റായി തോന്നിയെങ്കില്‍ എന്നല്ല, അത് തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടതെന്നും മാധ്യപ്രവര്‍ത്തക വ്യക്തമാക്കി. അത് കൊണ്ടാണ് ആ രീതിയില്‍ പ്രതികരിച്ചത്. ഒരു മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇനി ഇങ്ങനെ ഒരു അനുഭവമുണ്ടാവകരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. Also Read; ഹമാസിന്റെ വ്യോമ മേധാവിയെ വധിച്ചതായി ഇസ്രായേല്‍ സംഭവം വിവാദമായതിനെത്തുടര്‍ന്ന് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. […]

സോറി ഷിദ! മാധ്യമ പ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് സുരേഷ് ഗോപി

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സുരേഷ് ഗോപി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേഷ് ഗോപി ക്ഷമ ചോദിച്ചിരിക്കുന്നത്. മാധ്യമങ്ങളുടെ മുന്നില്‍ വെച്ച് വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ […]

  • 1
  • 2