ജോയിയുടെ മരണം: മന്ത്രിസഭാ യോഗം ഇന്ന്, സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: ശുചീകരണത്തിനിടെ ആമയിഴഞ്ചാന്‍ തോട്ടിലെ ഒഴുക്കില്‍പ്പെട്ട് ജോയി മരിച്ച സംഭവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 11 മണിക്ക് മന്ത്രിസഭായോഗം ചേരും. യോഗത്തില്‍ ജോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഇന്ന് ധനസഹായം പ്രഖ്യാപിച്ചേക്കും. ധനസഹായമായി 10 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു വാഗ്ദാനം. കൂടാതെ ജോയിയുടെ അമ്മയ്ക്ക് വീട് വെച്ചുനല്‍കാന്‍ നഗരസഭ സന്നദ്ധരാണ്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഇതിനുള്ള നടപടികള്‍ തുടങ്ങിയേക്കും. അതേസമയം, തോട് വൃത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനായി മുഖ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്. മാലിന്യനീക്കം ആരുടെ ഉത്തരവാദിത്വം എന്ന തര്‍ക്കത്തിനിടെ നടക്കുന്ന […]

‘മാലിന്യസംസ്‌കരണത്തില്‍ കേരളം പരാജയം’: രാജിവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുകിപ്പോയ ജോയിയുടെ ജീവനറ്റ ശരീരം അഴുക്ക് ചാലില്‍ നിന്ന് മൂന്നാം ദിനം കണ്ടെടുത്തുവെന്നത് അതീവ ഖേദകരമാണെന്ന് ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖര്‍. ഒരു അപകടം നടന്നയുടന്‍ പഴിചാരുന്നതിനല്ല, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണം പ്രഥമ പരിഗണനയെന്നത് കണക്കിലെടുത്താണ് ഇതുവരേയും കാത്തിരുന്നത്. പക്ഷേ തിരുവനന്തപുരം ജില്ലയിലെ സര്‍വജനങ്ങളും നടുക്കത്തോടെ മാത്രമറിഞ്ഞ ഈ വാര്‍ത്തയോട് ഇനിയും പ്രതികരിക്കാതിരിക്കുന്നത് മനസ്സാക്ഷിക്ക് നിരക്കുന്നതല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. രക്ഷാദൗത്യമെന്ന് കൊട്ടിഘോഷിച്ച പ്രചാരണം മൂന്നാം നാള്‍ പരാജയപ്പെട്ട് നാവിക സേനയുടെ […]

ജോയിയുടെ മരണം ; മേയര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണം, സര്‍ക്കാര്‍ ജോയിയുടെ കുടുബത്തിന് 1 കോടി നല്‍കണം – കെ സുരേന്ദ്രന്‍

പാലക്കാട്: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ മാലിന്യകൂമ്പാരത്തില്‍പ്പെട്ട് റെയില്‍വേ ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തില്‍ തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നഗരസഭയുടെ കൃത്യവിലോപവും കെടുകാര്യസ്ഥതയുമാണ് അപകടമുണ്ടാക്കിയതെന്നും മേയര്‍ക്കെതിരെ മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് കേസെടുത്ത് നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. Also Read ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ; ചരിത്രത്തിലാധ്യമായി മത്സരിക്കാനിറങ്ങുന്നത് 160 സിനിമകള്‍ തിരുവനന്തപുരം നഗരസഭയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കോടികളാണ് ചെലവിട്ടത്. എന്നിട്ടും വെള്ളക്കെട്ട് പരിഹരിക്കുന്നതിലും, മാലിന്യ നിര്‍മാര്‍ജനത്തിലും നഗരസഭയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു. നഗരസഭ […]

പ്രതീക്ഷകള്‍ അറ്റു ; ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: പ്രതിക്ഷകള്‍ വിഫലമായി ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. ജോയിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും പുരോഗമിക്കുന്നതിനിടെയാണ് തകരപ്പറമ്പ് കനാലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ടണലിന് പുറത്തായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. റെയില്‍വേയില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് ഇവിടെയാണ്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. 46 മണിക്കൂര്‍ നീണ്ട തിരച്ചിലാണ് ഇപ്പോള്‍ വിഫലമായിരിക്കുന്നത്. ഫയര്‍ഫോഴ്‌സും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും നടത്തിയ തിരച്ചില്‍ വിജയം കാണാതായതോടെ നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരുടെ […]