September 8, 2024

ബാണാസുര സാഗര്‍ ഡാം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും; നാളെ മുതല്‍ സന്ദര്‍ശിക്കാം

കല്‍പ്പറ്റ: ബാണാസുര സാഗര്‍ ഡാം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാന്‍ തീരുമാനം. നാളെ മുതല്‍ ഇവിടേയ്ക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രാവിലെ 9 മുതല്‍ നാല് വരെയാണ് പ്രവര്‍ത്തന സമയം. സുരക്ഷിത ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കണമെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളിലൂടെ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. വയനാട്ടിലെ ടൂറിസ്റ്റ് സങ്കേതങ്ങള്‍ അടച്ചിട്ടിരിക്കുന്നത് കാരണം ജീവിതം പ്രതിസന്ധിയിലാക്കുന്നതായി നിരവധി ആളുകളാണ് പരാതിയുമായി മുന്നോട്ട് വന്നത്. ജനങ്ങളുടെ ജീവിത ദുരിതം മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ട വൈദ്യുതവകുപ്പ് മന്ത്രി വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെ ഡാം തുറക്കാനുള്ള അനുകൂല […]

കേരളത്തില്‍ ആണവനിലയം സ്ഥാപിക്കുന്നത് കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി

പാലക്കാട്: കേരളത്തില്‍ ആണവനിലയം സ്ഥാപിക്കുന്നത് കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനിക്കൂ എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. മാധ്യമങ്ങളുടേയും പൊതുജനങ്ങളുടേയും ഉള്‍പ്പെടെ അഭിപ്രായം തേടും. നിലവില്‍ വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമായി പവര്‍കട്ടില്ല. വൈദ്യുതി ലഭ്യത അനുസരിച്ച് നിയന്ത്രണം തീരുമാനിക്കും. നയം തീരുമാനിക്കുന്നത് സര്‍ക്കാരാണ്. സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി പ്രതിസന്ധി ഇല്ലെന്നും മന്ത്രി കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. Also Read; കെടിഡിസി ചെയര്‍മാന്‍ സ്ഥാനം പി കെ ശശി ഇന്ന് രാജിവെക്കും; ഔദ്യോഗിക വാഹനവും കൈമാറും ഊര്‍ജ സ്വയംപര്യാപ്തതക്കും കെഎസ്ഇബിയുടെ നിലനില്‍പ്പിനും ആണവ […]

വൈദ്യുതി പ്രതിസന്ധി ; പകല്‍ സമയത്തെ നിരക്ക് കുറയ്ക്കാനും രാത്രി പീക്ക് സമയത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനും തീരുമാനം

പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ പ്ലാനുമായി വൈദ്യുതി മന്ത്രി. പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കാനുമാണ് നീക്കം. സംസ്ഥാനത്തെ ഭൂരിഭാഗം വീടുകളിലും ഇപ്പോള്‍ സ്മാര്‍ട്ട് മീറ്ററുകളാണുള്ളത്. അതുകൊണ്ട് തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകും. Also Read ; ഒളിംപിക്‌സില്‍ പ്രതീക്ഷയോടെ ഇന്ത്യ ; 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കലാശപ്പോരിന് ഇന്നിറങ്ങും പകല്‍ സമയത്ത് വൈദ്യുതി […]

മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട്: മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. 10 മുതല്‍ 15 മിനിറ്റ് മാത്രമാണ് വൈദ്യുതി നിയന്ത്രണമുള്ളത്. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി പ്രതികരിച്ചു. Also Read; ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം : മൂന്ന് ഇന്ത്യന്‍ പൗരന്‍മാര്‍ അറസ്റ്റില്‍ ഇന്നലെ മണ്ണാര്‍ക്കാട് മേഖലയില്‍ തുടങ്ങിയ നിയന്ത്രണം ഗുണം കണ്ടെന്നും ഒരൊറ്റ ദിവസം കൊണ്ട് […]

മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം വേണം , ഒരു ദിവസം 150 മെഗാ വാട്ട് എങ്കിലും കുറക്കണം : കെഎസ്ഇബി

തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം വേണമെന്ന നിര്‍ദേശവുമായി കെഎസ്ഇബി. വൈദ്യുതി ഉപഭോഗം കൂടുതലുള്ള സ്ഥലങ്ങളില്‍ നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.അതുപോലെ പീക്ക് ടൈമില്‍ സ്വയം ഉപഭോഗം കുറക്കാന്‍ വ്യവസായ സ്ഥാപനങ്ങളോട് ആവശ്യപ്പെടും. Also Read ; നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി ഒരു ദിവസം 150 മെഗാ വാട്ട് എങ്കിലും കുറക്കണം എന്ന് കെഎസ്ഇബി മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. എങ്ങനെ എപ്പോള്‍ നിയന്ത്രണം കൊണ്ട് വരണം എന്നതില്‍ […]

സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഇല്ല : വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കെഎസ്ഇബി അറിയിക്കണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തല്‍ക്കാലം ലോഡ്‌ഷെഡിങ് ഇല്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്ന് മന്ത്രി വിളിച്ച കെഎസ്ഇബി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.നിലവില്‍ സംസ്ഥാനത്ത് ലോഡ്‌ഷെഡിങിന്റെ സാഹചര്യമില്ലെന്നും എന്നാല്‍ ചില ഇടങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.ഇത് കെഎസ്ഇബി ചര്‍ച്ച ചെയ്ത് തീരിമാനിക്കും.കൂടാതെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം എങ്ങനെ കുറയ്ക്കാമെന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ അറിയിക്കാനും കെഎസ്ഇബിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച ബോധവത്കരണം നടത്തി അതിലൂടെ വൈദ്യുതി ഉപഭോഗത്തിന്റെ അളവ് കുറയ്ക്കാന്‍ കഴിയുമോ എന്നതടക്കം പരിഗണനയിലുണ്ട്.ലോഡ് കൂടുമ്പോള്‍ ഫ്യൂസ് […]

തല്‍ക്കാലം ലോഡ്‌ഷെഡിങ് ഇല്ല ; സൂര്യാഘാതമേറ്റ് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗവും പ്രതിദിനം ഉയരുന്നുണ്ട്.എന്നാല്‍ സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി.  അമിത വൈദ്യുതി ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചത്’ എന്നും കെ കൃഷ്ണകുട്ടി പറഞ്ഞു.പക്ഷേ നിലവിലെവൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.പ്രതിദിന ഉപഭോഗം 110 ദശലക്ഷം യൂണിറ്റ് വരെ എത്തിയതായാണ് കണക്കുകള്‍ പറയുന്നത്. Also Read ; മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി മടക്കം ; […]

ഇനി 25 കിലോമീറ്റര്‍ ഇടവിട്ട് ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി

ദേശീയ, സംസ്ഥാന പാതകളില്‍ 25 കിലോമീറ്റര്‍ ഇടവിട്ട് വൈദ്യുതവാഹനങ്ങള്‍ക്കുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയെ അറിയിച്ചിട്ടുണ്ട്. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ ചാര്‍ജിങ് സൗകര്യമൊരുക്കുന്നതിന് 10 ലക്ഷം രൂപ വരെ സബ്‌സിഡി നല്‍കുന്നതാണ്. കൂടാതെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി. ഓഫീസുകളിലും ചാര്‍ജിങ് സൗകര്യം സജ്ജീകരിക്കും. നിലവില്‍ 63 ഫാസ്റ്റ് ചാര്‍ജിങ് സെന്ററുകളാണ് സംസ്ഥാനത്ത് കെ.എസ്.ഇ.ബി. ഒരുക്കിയിട്ടുള്ളത്. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങ് സംവിധാനം വ്യാപിപ്പിക്കുന്നതിനായി മുന്‍ വര്‍ഷങ്ങളില്‍ തന്നെ കെ.എസ്.ഇ.ബി. വൈദ്യുതി തൂണുകളില്‍ ചാര്‍ജിങ്ങ് സംവിധാനം ഒരുക്കിയിരുന്നു. […]