കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കെ.രാധാകൃഷ്ണന്‍ എംപിയെ ഇ ഡി ചോദ്യം ചെയ്യും

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണനെ ഉടന്‍ ഇ ഡി ചോദ്യം ചെയ്യും. രാധാകൃഷ്ണനെ ഈ മാസം പതിനേഴിന് ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് ഇ ഡി. ബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് ഇ ഡി രാധാകൃഷ്ണന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഈ സമയത്ത് രാധാകൃഷ്ണന്‍ ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് പോയതായിരുന്നു. Also Read; കൊല്ലത്തുനിന്നും കാണാതായ 13 കാരിയെ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കണ്ടെത്തി ഇന്നലെ ചേലക്കരയില്‍ എത്തിയപ്പോള്‍ മാത്രമാണ് […]

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്: രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് ശങ്കരനാരായണന്‍ തമ്പി ഹാളില്‍വെച്ചാണ് ചടങ്ങ് നടക്കുക. നിയുക്ത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ചേലക്കര എംഎല്‍എ ആയിരുന്ന കെ രാധാകൃഷ്ണനും പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതിന് പിന്നാലെയാണ് ഈ രണ്ട് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്തിയത്. Also Read; എഡിജിപി എം ആര്‍ […]

ചേലക്കരയില്‍ ബി ജെ പിയുടെ വളര്‍ച്ച പരിശോധിക്കാന്‍ സി പി എം

തൃശൂര്‍: ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതും ബി ജെ പിയുടെ വോട്ട് ശതമാനം വര്‍ധിച്ചതും പരിശോധിക്കുമെന്ന് കെ രാധാകൃഷ്ണന്‍. ബിജെപി കേന്ദ്ര ഭരണം ഉപയോഗിച്ചു കൊണ്ട് ആളുകളെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. മുന്‍പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ 28,000 ആയിരുന്നു വോട്ടുകളുടെ എണ്ണം. എന്നാല്‍ അത് ഇപ്പോള്‍ 33,000 ലേക്ക് കൂടിയിട്ടുണ്ട്. വലിയ തോതിലുള്ള വര്‍ഗീയ വേര്‍തിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ബിജെപിയുടെ വോട്ട് ശതമാനം കൂടിയതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. Also Read ; ഐപിഎല്‍ […]

ചേലക്കരയില്‍ യു ആര്‍ പ്രദീപിന്റെ മുന്നേറ്റം ; ഇത് ചെങ്കോട്ടയെന്ന് പ്രതികരിച്ച് കെ രാധാകൃഷ്ണന്‍

തൃശൂര്‍ : ചേലക്കരയില്‍ വോട്ടെണ്ണെല്‍ പുരോഗമിക്കുമ്പോള്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് മുന്നേറികൊണ്ടിരിക്കുകയാണ്. പ്രദീപിന്റെ മുന്നേറ്റത്തിനിടയില്‍ പ്രതികരണവുമായി സിപിഎം നേതാവ് കെ രാധാകൃഷ്ണന്‍. യു ആര്‍ പ്രദീപിന്റെ വമ്പന്‍ മുന്നേറ്റം നടത്തുമ്പോള്‍ ചെങ്കോട്ടയാണീ ചേലക്കര എന്നാണ് കെ രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്റെ മുന്നേറ്റം. പ്രദീപിന്റെ മുന്നേറ്റം ഇക്കുറി 10,000 കടക്കുമെന്നാണ് എല്‍ഡിഎഫ് ക്യാമ്പുകള്‍ ഉറപ്പിക്കുന്നത്. അതേസമയം ചേലക്കരയില്‍ […]

‘നിങ്ങള്‍ ഇഡിയെ കൈകാര്യം ചെയ്യ്, ഞാന്‍ പോയി തൃശ്ശൂര്‍ ശരിയാക്കിയിട്ട് വരാം ; കണ്‍വിന്‍സിങ് സ്റ്റാര്‍ ഡാ!’

തിരുവനന്തപുരം : മുഖ്യമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി കണ്‍വിന്‍സിങ് സ്റ്റാര്‍ എന്നാണ് പരിഹാസം. മുഖ്യമന്ത്രിയും കെ രാധാകൃഷ്ണന്‍ എം പിയുമായുള്ള ചിത്രവും മുഖ്യമന്ത്രിയും നരേന്ദ്രമോദിയുമുള്ള ചിത്രവുമാണ് കുഴല്‍നാടന്‍ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുള്ളത്. ഇതിനൊപ്പം സമീപകാലത്ത് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയ കണ്‍വിന്‍സിങ് സ്റ്റാര്‍ സുരേഷ് കൃഷ്ണയുടെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. Also Read ; ആദ്യ സസ്‌പെന്‍ഷന്‍ , ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല, കോര്‍ണര്‍ ചെയ്യുന്നത് ശരിയല്ല : എന്‍ പ്രശാന്ത് ‘നിങ്ങള്‍ ഡല്‍ഹിയില്‍ […]

കൊട്ടിക്കലാശത്തിനൊരുങ്ങി മുന്നണികള്‍ ; വയനാട്ടില്‍ പ്രിയങ്കയ്‌ക്കൊപ്പം രാഹുലും, ചേലക്കരയിലും അവസാനമണിക്കൂറില്‍ വാശിയേറിയ പ്രചാരണം

വയനാട്/തൃശൂര്‍: വയനാട് ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം തീരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വാശിയേറിയ പ്രചാരണമാണ് മുന്നണികള്‍ നടത്തുന്നത്. ഇരു മണ്ഡലങ്ങളും കൊട്ടിക്കലാശത്തിന് ഒരുങ്ങുമ്പോള്‍ റോഡ് ഷോകളും ഗൃഹസന്ദര്‍ശനവുമൊക്കെയായി തെരഞ്ഞെടുപ്പ് ആവേശം കത്തിക്കയറുകയാണ്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി റോഡ്‌ഷോയില്‍ പങ്കെടുത്തു. പ്രിയങ്കയുടെ കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. വൈകിട്ട് തിരുവമ്പാടിയിലെ കൊട്ടിക്കലാശത്തിലായിരിക്കും രാഹുല്‍ ഗാന്ധി പങ്കെടുക്കുക. Also Read ; വഖഫുമായി ബന്ധപ്പെട്ട ചോദ്യം ഇഷ്ടപ്പെട്ടില്ല, മാധ്യമപ്രവര്‍ത്തകനെ റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ്‌ഗോപി […]

ചേലക്കരയില്‍ 5000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വി ഡി സതീശന്‍; ദുഷ് പ്രചാരണങ്ങള്‍ ജനം തിരിച്ചറിയുന്നുണ്ടെന്ന് കെ രാധാകൃഷ്ണന്‍

തൃശൂര്‍: ചേലക്കരയില്‍ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്ക് പരാജയഭീതിയാണെന്നും അദ്ദേഹം പരിഹസിച്ചു. സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വിരോധം മാറി, വെറുപ്പായി. പിണറായി വിജയന് തുടക്കത്തിലെ അറിയാം തോല്‍ക്കുമെന്ന്. അതാണ് പേരിനു വന്ന് പ്രചാരണം നടത്തിയത്. കാപട്യങ്ങളുടെ പാര്‍ട്ടിയാണ് സിപിഎമ്മെന്നും സതീശന്‍ പറയുന്നു. അതേസമയം, ചേലക്കരയില്‍ എല്‍ഡിഎഫിന് വന്‍ ഭൂരിപക്ഷം ഉണ്ടാകുമെന്ന് കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കള്ള പ്രചാരണങ്ങള്‍ വിലപ്പോവില്ല. ദുഷ്പ്രചാരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. മുഖ്യമന്ത്രിയുടെ വരവ് നേട്ടമുണ്ടാക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. […]

കേരളത്തില്‍ മൃഗബലി ; ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം : കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ മൃഗബലി നടത്തുന്നുണ്ടെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഉന്നയിച്ച ആരോപണം നടക്കാന്‍ സാധ്യതയില്ലാത്തതാണെന്ന് ദേവസ്വം മന്ത്രി അറിയിച്ചു. കേരളത്തില്‍ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തില്‍ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. Also Read ; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും തന്നെയും നശിപ്പിക്കാന്‍ കേരളത്തില്‍ മൃഗബലികള്‍ നടത്തുന്നു ; ഡി കെ […]