കഠിനംകുളം ആതിര കൊലക്കേസ്: പ്രതി ഇന്‍സ്റ്റ റീലുകള്‍ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റായ ജോണ്‍സണ്‍, പ്രതിക്കായുള്ള തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: കഠിനംകുളം സ്വദേശി ആതിരയെ കുത്തിക്കൊലപ്പെടുത്തിയത് കൊല്ലം സ്വദേശി ജോണ്‍സണ്‍ ഓസേപ്പെന്ന് സ്ഥിരീകരിച്ച് പോലീസ്. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോണ്‍സണ്‍. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായ ജോണ്‍സണ്‍ കൊല്ലം ദളവാപുരം സ്വദേശിയാണ്. ചെല്ലാനത്ത് നിന്നും വിവാഹം കഴിച്ച് അവിടെ താമസിക്കുകയായിരുന്നു. എന്നാല്‍ മൂന്നു വര്‍ഷമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുകയാണെന്നും പോലീസ് കണ്ടെത്തി. നേരത്തെ ചെല്ലാനം സ്വദേശിയെന്നാണ് പുറത്ത് വന്നിരുന്ന വിവരം. കൊല്ലത്തെ ഒരു സുഹൃത്തിന്റെ പേരിലുള്ള തിരിച്ചറിയല്‍ രേഖ […]