കാക്കനാട് ഭക്ഷ്യവിഷബാധ; ഷവര്‍മ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു
കാക്കനാട്: ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററില്‍ തുടരുകയായിരുന്ന കോട്ടയം സ്വദേശി രാഹുല്‍ ആര്‍ നായരാണ് മരിച്ചത്. കാക്കനാട്ട് ഹോട്ടലില്‍ നിന്നും കഴിച്ച ഷവര്‍മയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് നിഗമനം. കഴിഞ്ഞ ബുധനാഴ്ച ഷവര്‍മ കഴിച്ചതുമുതല്‍ ഇയാള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. […]