ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും, കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം ആറായി

കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ മരണം ആറായി. ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരന്‍ പ്രവീണും വിടവാങ്ങി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു പ്രവീണ്‍. പ്രവീണിന്റെ അമ്മ മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ കഴിഞ്ഞ11 നും സ്‌ഫോടനം നടന്ന ദിവസം 12കാരി ലിബിനയും മരിച്ചിരുന്നു. സഹോദരി ലിബിനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്. ഒരു കുടുബത്തിലെ മൂന്ന് പേര്‍ ഇതോടെ മരണത്തിന് കീഴടങ്ങി. ഗുരുതരമായ പൊള്ളലേറ്റ് എട്ട് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]

കളമശ്ശേരി സ്‌ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതിയായ ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. 10 ദിവസം പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബോംബ് നിര്‍മാണത്തില്‍ കൂടുതല്‍ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. കൂടാതെ ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങള്‍ പരിശോധിക്കാനുള്ള നടപടികളിലേക്കും പോലീസ് കടന്നിട്ടുണ്ട്. തുടര്‍ച്ചയായി 15 വര്‍ഷത്തോളം ദുബായില്‍ ഉണ്ടായിരുന്ന മാര്‍ട്ടിന്‍ മറ്റേതെങ്കിലും രാജ്യങ്ങളില്‍ പോയിട്ടുണ്ടോ, സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ തുടങ്ങിയവ പരിശോധിക്കും. പ്രതിയുടെ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങി സാമൂഹിക മാധ്യമ ഇടപെടലുകളിലും ആഴത്തിലുള്ള […]

ഡൊമിനിക് മാര്‍ട്ടിന്റെ ഭാര്യയുടെ നിര്‍ണായ മൊഴി പുറത്ത്

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഭാര്യയുടെ നിര്‍ണായ മൊഴി പുറത്ത് വന്നു. സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രി മാര്‍ട്ടിന് ഒരു കോള്‍ വന്നിരുന്നുവെന്നും ആരാണെന്ന് ചോദിച്ചപ്പോള്‍ തന്നോട് ദേഷ്യപ്പെട്ടെന്നുമാണ് ഭാര്യ പൊലീസിനോട് പറഞ്ഞത്. സ്‌ഫോടനം നടന്ന ശേഷമാണ് ഫോണ്‍ വന്ന കാര്യം താന്‍ ഓര്‍ത്തെടുത്തതെന്നും ഭാര്യ മൊഴിയില്‍ പറയുന്നു. രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ട്, അത് കഴിഞ്ഞതിന് ശേഷം പറയാമെന്നും മാര്‍ട്ടിന്‍ പറഞ്ഞതായും ഭാര്യ മൊഴി നൽകി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാര്‍ട്ടിനെ ഫോണില്‍ […]

കളമശ്ശേരി സ്‌ഫോടനം: ചികിത്സയിലുള്ള 4 പേരുടെ നില അതീവ ഗുരുതരം

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് നിലവില്‍ ചികിത്സയിലുള്ളത് 17 പേരാണെന്ന് ആരാഗ്യ മന്ത്രി വീണ ജോര്‍ജ്. അതില്‍ 4 പേരുടെ നില അതീവ ഗുരുതരമാണെന്നും ഇതില്‍ 2 പേര്‍ വെന്റിലേറ്ററിലാണെന്നും മന്ത്രി വ്യക്തമാക്കി. മരിച്ച കുട്ടിയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം മരിച്ച കുട്ടിയുടെ സഹോദരന് 60 ശതമാനവും അമ്മക്ക് 50 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ബാക്കിയുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ല. മെഡിക്കല്‍ […]

മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ചത് കൊച്ചിയിലെ വീട്ടില്‍ വെച്ചു തന്നെ: സ്ഥിരീകരിച്ച് പോലീസ്

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ കൊച്ചിയിലെ തമ്മനത്തെ വാടക വീട്ടില്‍ വച്ച് തന്നെയാണ് സ്‌ഫോടക വസ്തു തയ്യാറാക്കിയതെന്ന് പോലീസ്. സ്‌ഫോടനം നടത്തിയതിന്റെ തലേന്ന് ഡൊമിനിക് ബോംബ് നിര്‍മിച്ചു എന്നാണ് പോലീസ് പറയുന്നത്. യൂട്യൂബ് നോക്കിയാണ് താന്‍ പഠിച്ചതെന്ന് ഡൊമിനിക് പോലീസിനോട് പറഞ്ഞു. ഫോര്‍മാനായ ഡൊമിനിക് മാര്‍ട്ടിന് സാങ്കേതിക അറിവുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഡൊമിനികിന്റെ യുട്യൂബ് ലോഗ് ഇന്‍ പോലീസ് പരിശോധിക്കുന്നുണ്ട്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join […]

സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍, ഒരാള്‍ കൂടി മരിച്ചു, മരിച്ച സ്ത്രീ ചാവേറോ? ദുരൂഹത നീക്കാന്‍ പോലീസ്

കൊച്ചി: കളമശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ ആണെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. നിര്‍ണായക തെളിവുകള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നു കണ്ടെത്തി. കൊച്ചി തമ്മനം സ്വദേശിയാണ് ഡൊമിനിക്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് ഫെയ്‌സ്ബുക് ലൈവില്‍ എത്തിയിരുന്നു. ഇയാളുടെ ഫോണില്‍ നിന്ന് സ്‌ഫോടനം നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസിന് ലഭിച്ചു. കൊടകര പോലീസ് സ്‌റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്. അതേ സമയം, മരിച്ച സ്ത്രീയെപ്പറ്റിയുള്ള ദുരൂഹത തുടരുകയാണ്. സ്ത്രീ ചാവേറായി പൊട്ടിത്തെറിച്ചതാണോ എന്നുള്‍പ്പടെയുള്ള കാര്യങ്ങള്‍ […]

കളമശ്ശേരി സ്‌ഫോടനം: കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

കോഴിക്കോട്: വിവിധ സമുദായങ്ങള്‍ വളരെ ഐക്യത്തോടെയും സമാധാനത്തോടെയും കഴിയുന്ന കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. എറണാകുളം കളമശ്ശേരിയില്‍ യഹോവാ സാക്ഷികളുടെ സംഗമത്തിനിടെ നടന്ന സ്‌ഫോടനം ഏറെ ദുഃഖിപ്പിക്കുന്നതും നടുക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. മതസ്പര്‍ധയും വര്‍ഗീയതയും ഈ അവസരത്തില്‍ വളരാതിരിക്കാന്‍ മുഴുവന്‍ ജനങ്ങളും നിയമപാലകരും ജാഗ്രത പുലര്‍ത്തണം. അക്രമത്തിന് ഇരയായവരുടെ വേദനയില്‍ പങ്കുചേരുന്നതായും കാന്തപുരം അറിയിച്ചു. Also Read; കളമശ്ശേരിയിലെ സ്ഫോടനത്തിന് […]

കളമശ്ശേരി സ്‌ഫോടനം: കണ്ണൂരില്‍ ഗുജറാത്ത് സ്വദേശി കസ്റ്റഡിയില്‍ – വീഡിയോ കാണാം

കണ്ണൂര്‍: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയ്ക്കിടെ കണ്ണൂരില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാഗ് പരിശോധിക്കുന്നതിനിടെ സംശയം തോന്നിയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ഗുജറാത്ത് സ്വദേശിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു. ലിബിനയാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. Also Read; കളമശ്ശേരിയിലെ സ്ഫോടനത്തിന് ഉപയോഗിച്ചത് ടൈമര്‍ ബോംബാണെന്ന് പോലീസ് സ്ഥിരീകരിച്ചു കളമശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്ഫോടനത്തില്‍ ഒരു സ്ത്രീ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നു രാവിലെ ഒമ്പതരയോടെ യാഹോവ […]

കളമശ്ശേരി സ്‌ഫോടനം: കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോംബ് വെച്ചത് താനാണെന്ന് കൊച്ചി സ്വദേശി

കൊച്ചി: കളമശ്ശേരിയിലെ സ്‌ഫോടനത്തിന് പിന്നാലെ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാനമൊട്ടാകെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി അന്വേഷണം പുരോഗമിക്കുന്നതിനിടെ ഒരാള്‍ കീഴടങ്ങിയെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ ആണ് കീഴടങ്ങിയത്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം കൊച്ചി സ്വദേശിയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് ഉച്ചക്ക് ഒന്നരയോടെ പോലീസ് സ്റ്റേഷനിലെത്തിയത്. ഇയാളെ പോലീസ് വിശദമായി […]

സ്‌ഫോടനത്തിന് മുന്‍പ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് പുറത്തേക്ക് പോയ നീല കാര്‍ അക്ര മിയുടേതോ?

കൊച്ചി: കളമശ്ശേരി സ്‌ഫോടന പരമ്പര നടത്തിയയാള്‍ ഉപയോഗിച്ചെന്ന് പോലീസ് സംശയിക്കുന്ന നീല കാറിനെക്കുറിച്ച് അന്വേഷണം തുടങ്ങി. കണ്‍വെന്‍ഷന്‍ സെന്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ഈ കാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് പുറത്തേക്ക് പോയതായി കണ്ടത്. ഇതാണ് സംശയം ജനിപ്പിക്കാന്‍ പ്രധാന കാരണം. പ്രാര്‍ഥനാ യോഗം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് ഈ കാറിലാണ് അക്രമി എത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവം നടന്ന ശേഷം പോലീസിന് ലഭിച്ച നിര്‍ണായക വിവരമാണ് ഈ കാര്‍. എന്നാല്‍ കൂടുതല്‍ […]

  • 1
  • 2