December 1, 2025

കളിയിക്കാവിള കൊലക്കേസ്; രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയിലായി, കുടുങ്ങിയത് മുംബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ

തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി വ്യവസായിയായ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരനെന്ന് കരുതുന്ന സുനില്‍കുമാര്‍ പിടിയിലായി. തമിഴ്നാട്ടില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. Also Read ; പുതിയ ക്രിമിനല്‍ നിയമപ്രകാരമുള്ള ആദ്യ കേസ് ഡല്‍ഹിയില്‍; കേസ് റോഡ് തടസ്സപ്പെടുത്തിയതിന് തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സുനില്‍കുമാറിനെ തമിഴ്നാട് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കഴിഞ്ഞദിവസം ഇയാളുടെ കാര്‍ കന്യാകുമാരി കുലശേഖരത്ത് റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. കാറിന്റെ രേഖകള്‍ […]

കളിയിക്കാവിള ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍, രണ്ടാം പ്രതി സുനിലിനായി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം കളിയിക്കാവിളയില്‍ ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഒളിവിലുള്ള രണ്ടാം പ്രതി സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗൂഡാലോചനയില്‍ പൂവാര്‍ പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം സുനിലും പ്രേമചന്ദ്രനും അമ്പിളിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് പൊലീസ് പറയുന്നത്. അമ്പിളിയെ കൊല ചെയ്യാന്‍ കൊണ്ടുവിട്ടത് സുനിലും പ്രേമചന്ദ്രനും കൂടിയാണ് എന്നും പൊലീസ് പറയുന്നു. Also Read ; സ്പീക്കറുടെ ചേംബറിനടുത്ത് ചെങ്കോല്‍ വേണ്ട […]

കളിയിക്കാവിള കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി അമ്പിളി

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. പ്രതി അമ്പിളിയുടെ മൊഴിയില്‍ കൊലപാതകം ക്വട്ടേഷനെന്ന് കുറ്റം സമ്മതിച്ചതായി സൂചന. ക്വട്ടേഷന്‍ നല്‍കിയത് ആശുപത്രി ഉപകരണങ്ങളുടെ ഡീലറെന്നും കൊലയ്ക്ക് ഉപയോഗിച്ച മാസ്‌കും കത്തിയും നല്‍കിയത് ഇയാളെന്നും പ്രതി മൊഴി നല്‍കി. ഇയാള്‍ക്കായി നെയ്യാറ്റിന്‍കരയിലും പാറശാലയിലുമായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. Also Read ; അപകടമുണ്ടാക്കിയ കുഴിയില്‍ എല്ലുപൊട്ടിയ കൈയ്യുമായി പ്രതിഷേധിച്ച് ദമ്പതികള്‍; കുഴിയില്‍ ചെടി നട്ട് നാട്ടുകാര്‍ അതേസമയം, അമ്പിളി കുറ്റംസമ്മതിച്ചെങ്കിലും കൊലപാതകത്തിന് പിന്നിലുണ്ടായ കാരണത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമം തുടരുകയാണ് […]