December 1, 2025

പാലക്കാടിനെ അന്നപാത്രം എന്ന് ഞാന്‍ പറഞ്ഞത് ചടില നപുംസകങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോ എന്ന് അറിയില്ല: വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി

പാലക്കാട്: പാലക്കാടിനെ അന്നപാത്രം എന്ന് ഞാന്‍ പറഞ്ഞത് ചടില നപുംസകങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോ എന്ന് അറിയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാടില്‍ നടത്തുന്ന കലുങ്ക് വിവാദത്തിനിടെയാണ് സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പാലക്കാട് കേരളത്തിന്റെ അന്ന പാത്രമാണ്, ഇനി കഞ്ഞി പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നംപുംസകങ്ങള്‍ക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോയെന്നറിയില്ല. പാവപ്പെട്ടവന്റെ മുന്നില്‍ കഞ്ഞി പാത്രം മാത്രമേയുള്ളു […]

സര്‍ക്കാരിനെ ബാധിക്കുന്ന വിഷയങ്ങളില്‍ തിളക്കമുള്ളവരെ മലിനപ്പെടുത്തുന്നു, നടന്മാരുടെ വീട്ടിലെ റെയ്ഡ് സ്വര്‍ണപ്പാളി വിഷയം മുക്കാന്‍: സുരേഷ് ഗോപി

പാലക്കാട്: ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ ഇ ഡി നടത്തിയ റെയ്ഡ് ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി. സര്‍ക്കാരിനെ ബാധിക്കുന്ന വിഷയങ്ങള്‍ വരുമ്പോള്‍ പൊലീസിനെ ഉപയോഗിച്ച് തിളക്കമുള്ളവരെ മലിനപ്പെടുത്തുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഫിലീപ്പിന്‍സില്‍ ശക്തമായ ഭൂചലനം; 7.6 തീവ്രത, സുനാമി മുന്നറിയിപ്പ് കേന്ദ്രമന്ത്രിയായതിനാല്‍ ഒന്നും പറയുന്നില്ല, രണ്ട് സിനിമാക്കാരെ ഇതിനിടയിലേക്ക് വലിച്ചിഴക്കുന്നത് വിവാദം മുക്കാനാണോയെന്നാണ് സംശയമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പാലക്കാട് മലമ്പുഴയില്‍ കലുങ്ക് സംവാദത്തിലായിരുന്നു […]

മരിച്ചവരെ കൊണ്ടുപോലും വോട്ട് ചെയ്യിച്ചവരാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്: സുരേഷ് ഗോപി

തൊടുപുഴ: തനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നവര്‍ 25 വര്‍ഷം മുന്‍പ് മരിച്ചവരെ കൊണ്ടുപോലും വോട്ട് ചെയ്യിച്ചവരാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ച് വിജയിച്ചവരാണ് തന്നെ തൃശൂരില്‍ വിമര്‍ശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയില്‍ കലുങ്ക് സദസ്സില്‍ സംസാരിക്കവെയാണ് ഇക്കാര്യം പരാമര്‍ശിച്ചത്. കരൂരില്‍ സുരക്ഷ ഒരുക്കിയില്ല; ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി, ആത്മഹത്യാ കുറിപ്പില്‍ സെന്തില്‍ ബാലാജിക്കെതിരെ പരാമര്‍ശം സംസ്ഥാനത്ത് ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ആവശ്യമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ഈ കലുങ്ക് സദസ്സിന്റെ ഉദ്ദേശ്യം തെരഞ്ഞെടുപ്പ് […]