• India

അഴീക്കോട് വെടിക്കെട്ടിനിടെ അപകടം; 5 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലെ തെയ്യം ഉത്സവത്തിനിടെ നാടന്‍ അമിട്ട് മുകളില്‍ പോയി പൊട്ടാതെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വീണ് പൊട്ടുകയായിരുന്നു. 12 വയസ്സുള്ള കുട്ടിയുള്‍പ്പെടെവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ മംഗലാപുരത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പത്തിരിയ്യം തെയ്യമായിരുന്നു ക്ഷേത്രത്തില്‍ നടന്നിരുന്നത്. നിരവധി ആളുകളാണ് തെയ്യം കാണാനെത്തിയിരുന്നത്. Join with metro post; വാർത്തകൾ […]