November 21, 2024

അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതില്‍ പ്രതിസന്ധിയെന്ന് ഡി കെ ശിവകുമാര്‍; പുഴയിലെ അടിയൊഴുക്ക് വില്ലനാകുന്നു

ബെംഗളൂരു: ഷിരൂരില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതില്‍ പ്രതിസന്ധിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഗംഗാവാലി പുഴയിലെ അടിയൊഴുക്കാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്. അതേസമയം പ്രതികൂല സാഹചര്യങ്ങളാണെങ്കിലും രക്ഷാദൗത്യം അവസാനിപ്പിക്കില്ലെന്നും തിരച്ചില്‍ ഇനിയും തുടരുമെന്നും ശിവകുമാര്‍ വ്യക്തമാക്കി. Also Read ; ചാലിയാറില്‍ നിന്ന് ശരീര ഭാഗങ്ങള്‍ കണ്ടെത്തി ; ഇന്നത്തെ തിരച്ചില്‍ അവസാനിച്ചു ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് പുഴയില്‍ ഇറങ്ങി പരിശോധിക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. പുഴയിലെ ഒഴുക്കിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കുന്നുമുണ്ട്. […]

അര്‍ജുന് വേണ്ടിയുള്ള രക്ഷാദൗത്യം തുടരും, സാധ്യതമായതെല്ലാം ചെയ്യും : മുഹമ്മദ് റിയാസ്

ബെംഗളൂരു: ഷിരൂരിലെ അര്‍ജുനായുള്ള തിരച്ചില്‍ പതിനൊന്നാം ദിവസവും നിരാശയില്‍. അതേസമയം അര്‍ജുന് വേണ്ടിയുള്ള രക്ഷാദൗത്യം തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ദൗത്യമേഖലയില്‍ കാലാവസ്ഥ പ്രതികൂലമാകുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നതെന്നും സാധ്യമായ പുതിയ രീതികള്‍ സ്വീകരിച്ച് തിരച്ചില്‍ തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. അര്‍ജുന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെയും കണ്ടെത്തുന്നതു വരെ ദൗത്യം തുടരണമെന്നും മന്ത്രി പറഞ്ഞു. Also Read ; മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്നും 5വര്‍ഷം കൊണ്ട് വനിതാ ജീവനക്കാരി തട്ടിയെടുത്തത് 20 കോടി അതേസമയം തിരച്ചിലിനായി […]

ബാറുകളും മദ്യശാലകളും തുറക്കില്ല ; കര്‍ണാടകയില്‍ അഞ്ച് ദിവസം സമ്പൂര്‍ണ മദ്യ നിരോധനം

കര്‍ണാടക : കര്‍ണാടകയില്‍ ഇനി വരുന്ന അഞ്ച് ദിവസം മദ്യ വില്‍പന നിരോധിച്ചു.നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ജൂണ്‍ നാലിന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവും നടക്കുന്നതിനാലാണ് ഇന്ന് മുതല്‍ നാലാം തീയതി വരെ കര്‍ണാടകയില്‍ മദ്യവില്‍പ്പന നിരോധിച്ചത്.കൂടാതെ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ജൂണ്‍ ആറിനും ഡ്രൈ ഡേ ആയിരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. Also Read ; വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതത്തിന്റെ വില കുറച്ചു 1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് മദ്യവില്‍പ്പനയും ഉപഭോഗവും നിരോധിച്ചിരിക്കുന്നത്. […]