October 16, 2025

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. കേസ് ഇനി പരിഗണിക്കുന്നതു വരെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ തടഞ്ഞുകൊണ്ടാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. കെഎസ്‌സിഎ ഭാരവാഹികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കെഎസ്‌സിഎ പ്രസിഡന്റ് എ രഘുറാം ഭട്ട് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എസ് ആര്‍ കൃഷ്ണകുമാറിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇന്ന് രാവിലെ കെഎസ്‌സിഎ സെക്രട്ടറിയുടെയും ട്രഷററുടെയും വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. Also […]

അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതില്‍ പ്രതിസന്ധിയെന്ന് ഡി കെ ശിവകുമാര്‍; പുഴയിലെ അടിയൊഴുക്ക് വില്ലനാകുന്നു

ബെംഗളൂരു: ഷിരൂരില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതില്‍ പ്രതിസന്ധിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഗംഗാവാലി പുഴയിലെ അടിയൊഴുക്കാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്. അതേസമയം പ്രതികൂല സാഹചര്യങ്ങളാണെങ്കിലും രക്ഷാദൗത്യം അവസാനിപ്പിക്കില്ലെന്നും തിരച്ചില്‍ ഇനിയും തുടരുമെന്നും ശിവകുമാര്‍ വ്യക്തമാക്കി. Also Read ; ചാലിയാറില്‍ നിന്ന് ശരീര ഭാഗങ്ങള്‍ കണ്ടെത്തി ; ഇന്നത്തെ തിരച്ചില്‍ അവസാനിച്ചു ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് പുഴയില്‍ ഇറങ്ങി പരിശോധിക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. പുഴയിലെ ഒഴുക്കിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കുന്നുമുണ്ട്. […]

ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ രണ്ട് ദിവസത്തിന് ശേഷം പുനരാരംഭിക്കും

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ രണ്ടു ദിവസത്തിന് ശേഷം വീണ്ടും പുനരാരംഭിക്കാന്‍ കഴിയുമെന്ന് എകെഎം അഷറഫ് എംഎല്‍എ. കര്‍ണാടക ചീഫ് സെക്രട്ടറിയുമായി വെള്ളിയാഴ്ച എംഎല്‍എ കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവില്‍ പുഴയിലെ കുത്തൊഴുക്ക് കുറവുണ്ടെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ഈ സാഹചര്യത്തില്‍ തിരച്ചില്‍ തുടരാന്‍ ഈശ്വര്‍ മല്‍പ്പെയ്ക്ക് അനുമതി നല്‍കും.എന്നാല്‍ ഇപ്പോഴും പുഴയില്‍ സീറോ വിസിബിലിറ്റി ആണെന്ന് ഈശ്വര്‍ മല്‍പ്പെ പറഞ്ഞു. Also Read ; ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം […]