ഷിരൂരിലെ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് അര്‍ജുന്റെ ബന്ധുക്കളുമായി സംസാരിച്ച ശേഷം മടങ്ങി. Also Read ; ഡല്‍ഹിയില്‍ വിഷാദ രോഗത്തെ തുടര്‍ന്ന് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു അര്‍ജുന് വേണ്ടി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതിന്റെ പരമാവധി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അര്‍ജുന്റെ സഹോദരി പ്രതികരിച്ചു. ഈശ്വര്‍ മല്‍പ്പെ സ്വന്തം റിസ്‌കില്‍ വന്നതാണ്. പോലീസ് പിന്തിരിപ്പിച്ചുവിട്ടതാണെന്ന് ജിതിന്‍ വിളിച്ചപ്പോള്‍ പറഞ്ഞു. തിരച്ചില്‍ […]

അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്; ഇന്ന് നിര്‍ണായകം

ബെംഗളൂരു: അര്‍ജുനെ കണ്ടെത്താനായുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ തിരച്ചില്‍ നടത്താനായി സൈനിക സംഘമെത്തി. ലോങ് ബൂം എക്‌സ്‌കവേറ്ററും എത്തിച്ചിട്ടുണ്ട്. മുങ്ങല്‍ വിദഗ്ധരടങ്ങുന്ന സംഘം അല്‍പ്പസമയത്തിനുളളില്‍ ലോറി കണ്ടെത്തിയ ഗംഗാവലി നദിയിലേക്ക് ഇറങ്ങും. കേരളമാകെ കാത്തിരിക്കുന്നത് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തി എന്ന വാര്‍ത്ത കേള്‍ക്കാനാണ്. ഇന്നലെ ലോറി കണ്ടെത്തിയ സാഹചര്യത്തില്‍ കാബിനുളളില്‍ അര്‍ജുന്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് ദൗത്യസംഘം ആദ്യം പരിശോധിക്കുക. റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ […]

അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും; പുതിയ സിഗ്നല്‍ കണ്ടെത്തിയ സ്ഥലത്ത് വിശദമായി പരിശോധന നടത്തും

ഷിരൂര്‍: കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ ഒമ്പതാം ദിവസത്തിലേക്ക്. ഇന്നത്തെ തിരച്ചിലിനായി ആധുനിക സംവിധാനങ്ങള്‍ എത്തിച്ച് ഇന്നലെ സിഗ്‌നല്‍ കണ്ടെത്തിയ പുഴയിലെ മണ്‍കൂനയില്‍ വിശദ പരിശോധന നടത്തും. ആഴത്തില്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്ന ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം ഇന്ന് എത്തിക്കും. ആഴത്തില്‍ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്താനാകുന്ന ഹിറ്റാച്ചി ബൂമര്‍ യന്ത്രം എത്തിച്ചിട്ടുണ്ട്. അതേസമയം അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യവുമായി ബന്ധപ്പെട്ട കേസ് കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. […]

  • 1
  • 2