December 1, 2025

കാസര്‍കോട് ഹനാന്‍ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; സംഘാടകര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കാസര്‍കോട് വെച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും പിന്നണി ഗായകന്‍ ഹനാന്‍ഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കിലുംപെട്ട് നിരവധി പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്തു. അഞ്ചുപേര്‍ക്കെതിരെയാണ് കേസ്. പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കഴിഞ്ഞ ദിവസമാണ് കാസര്‍കോട് പുതിയബസ്റ്റാന്റിന് സമീപമുള്ള മൈതാനത്ത് പരിപാടി നടന്നത്. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ആളുകള്‍ ഇവിടെ തടിച്ചുകൂടുകയായിരുന്നു. തിക്കിലും തിരക്കിലുംപെട്ട് ശാരീരിക അസ്വസ്ഥതകളെ […]

വിഎസിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കാസര്‍കോട് സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്

കാസര്‍കോട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെതിരായ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കേസ്. കാസര്‍കോട് നീലേശ്വരം തൈക്കടപ്പുറം സ്വദേശി റഷീദ് മൊയ്തുവിന് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതോടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം മൂന്നായി. നീലേശ്വരം, കുമ്പള, ബേക്കല്‍ സ്റ്റേഷനുകളിലാണ് കേസുകള്‍. Also Read; കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി കഴിഞ്ഞ ദിവസം വി എസ് അച്യുതാനന്ദനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുബാറക് റാവുത്തര്‍, ആബിദ് അടിവാരം, അഹ്‌മദ് കബീര്‍ കുന്നംകുളം […]

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചട്ടംഞ്ചാല്‍ ഉക്രംപാടി സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. Also Read; ഗംഗാവലിപ്പുഴയില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള പരിശോധന തുടരും; ഇന്നലെ കിട്ടിയ അസ്ഥി പരിശോധനയ്ക്ക് അയച്ചു കഴിഞ്ഞ രണ്ടാഴ്ചയായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു മണികണ്ഠന്‍. മുംബൈയില്‍ സഹോദരനൊപ്പം കടയില്‍ ജോലി ചെയ്തിരുന്ന യുവാവ് പനിയും വിറയലും ബാധിച്ചതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. അന്നുതന്നെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. […]

നവകേരള സദസ്: മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ കാസര്‍കോട് എത്തും

തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമാകാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ കാസര്‍കോട് എത്തും. തുടക്കത്തില്‍ കുറച്ച് ഉന്നത ഉദ്യോഗസ്ഥര്‍ മാത്രമേ മന്ത്രിമാര്‍ക്ക് ഒപ്പമുണ്ടാകൂ. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്ന ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗം ചേരുന്ന ദിവസങ്ങളില്‍ മാത്രം പര്യടനത്തിന് ഒപ്പം ചേരാനാണ് ധാരണ. മുഖ്യമന്ത്രി ശനിയാഴ്ച രാവിലെ കാസര്‍കോട്ട് ഗസ്റ്റ് ഹൗസില്‍ മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. പര്യടനത്തിന്റെ അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും പര്യടനത്തില്‍ പൊതുവായി പറയേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനും വേണ്ടിയാണ് യോഗം. Join […]

സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ തലമുടി മുറിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് ചിറ്റാരിക്കാലിലെ സ്‌കൂളില്‍ ദലിത് വിദ്യാര്‍ഥിയുടെ മുടി പ്രധാനാധ്യാപിക സ്‌കൂളില്‍ വച്ച് മുറിച്ചതില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ചിറ്റാരിക്കല്‍ എസ്.എച്ച്.ഒ, കാസര്‍കോട് ഡി.ഡി.ഇ എന്നിവരോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കാസര്‍കോട് ചിറ്റാരിക്കല്‍ കോട്ടമല മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് ദുരനുഭവം നേരിട്ടത്. പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ പ്രധാനാധ്യാപികയായ ഷേര്‍ളി ജോസഫ് ഒളിവില്‍ പോയിരുന്നു. കേസിന്റെ അന്വേഷണ ചുമതല കാസര്‍കോട് സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി എ.സതീഷ്‌കുമാറിനാണ്. Join […]