December 25, 2025

കാസര്‍കോട് മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു, ഒരാളുടെ മൃതദേഹം ലഭിച്ചു

കാസര്‍കോട്: കാസര്‍കോട് പയസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. എരിഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസിന്റെ (17) മൃതദേഹമാണ് കിട്ടിയത്. ഒഴുക്കില്‍പ്പെട്ട യാസിന്‍ (13) , സമദ് (13) എന്നിവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നുച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. പയസ്വിനിപ്പുഴയിലെ പാലത്തിന് താഴെ ഭാഗത്താണ് കുളിക്കാനിറങ്ങിയത്. കയത്തില്‍പെട്ടാണ് അപകടം സംഭവിച്ചത്. റിയാസിനെ അഗ്നിരക്ഷാ സേനയുടെ തിരച്ചിലില്‍ കണ്ടെത്തി ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങളുടെ മക്കളാണ് മൂവരും. Join with metropost : വാർത്തകൾ […]

പ്രവാസി വ്യവസായിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു ;മന്ത്രവാദത്തിന്റെ മറവില്‍ 596 പവന്‍ തട്ടി, നാല് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: 2023 ല്‍ മരിച്ച പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കൊലപാതകത്തില്‍ മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭര്‍ത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണ്ണം ഇരട്ടിച്ച് നല്‍കാമെന്ന് പറഞ്ഞ് അബ്ദുല്‍ ഗഫൂറിന്റെ വീട്ടില്‍ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തിയെന്ന് പോലീസ് കണ്ടെത്തി. സ്വര്‍ണ്ണം മുന്നില്‍ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വര്‍ണ്ണം […]

നീലേശ്വരം വെടിക്കെട്ട് അപകടം ; ചികിത്സയിലിരുന്ന യുവാവ് മരിച്ചു, ആകെ മരണം നാലായി

കാസര്‍ഗോഡ്: കാസര്‍ഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഒരു മരണം കൂടി. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ് ആണ് മരിച്ചത്. വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവച്ചിത്. ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. Also Read; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ബിജെപിക്കായി കള്ളപ്പണമെത്തിയതായി ധര്‍മരാജന്റെ മൊഴി പുറത്ത് നേരത്തെ, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെയാളും മരിച്ചിരുന്നു. കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38) ആണ് മരിച്ചത്. പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ […]

നീലേശ്വരം അപകടം; അലക്ഷ്യമായി പടക്കങ്ങള്‍ കൈകാര്യം ചെയ്തതിന് കേസെടുത്ത് പോലീസ്, കമ്മിറ്റി ഭാരവാഹികള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കാസര്‍കോഡ് നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ പോലീസ് കസ്റ്റഡിയിലെടുത്തു. Also Read; നീലേശ്വരം വെടിക്കെട്ടപകടം: വെടിക്കെട്ട് നടത്തുന്നതിന് അനുമതിയുണ്ടായിരുന്നില്ലെന്ന് കലക്ടര്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയുമാണ് കസ്റ്റഡിയിലെടുത്തത്. തെയ്യം നടക്കുന്നതിന്റെ സമീപത്ത് തന്നെ ക്ഷേത്ര കലവറയില്‍ പടക്കങ്ങള്‍ സൂക്ഷിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് ആരോപണം. പടക്കങ്ങള്‍ […]

കരച്ചില്‍ കേട്ട് നടത്തിയ തിരച്ചില്‍; സ്‌കൂളില്‍ നിന്നും കണ്ടെത്തിയത് ഒരു ദിവസം പ്രായമായ കുഞ്ഞ്

കാസര്‍കോട് : കാസര്‍ഗോഡ് പഞ്ചിക്കലിലെ സ്‌കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി. പഞ്ചിക്കല്‍ ശ്രീ വിഷ്ണു മൂര്‍ത്തി എയുപി സ്‌കൂളിലെ വരാന്തയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് കുഞ്ഞിനെ കിട്ടിയത്. സ്‌കൂളില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ട നാട്ടുകാരാണ് ആദ്യം കുട്ടിയെ കണ്ടെത്തിയത്. വസ്ത്രത്തില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. Also Read ; സര്‍ക്കാരിന്റെ പുതിയ മദ്യനയം ഓഗസ്റ്റില്‍ ; ഡ്രൈ ഡേ നിലനിര്‍ത്തും, ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടില്ല തുടര്‍ന്ന് […]

അഞ്ചര മണിക്കൂറില്‍ ഇനി തിരുവനന്തപുരം-കാസര്‍കോട് യാത്ര

കൊച്ചി: കേരളത്തിലെ ട്രാക്കുകള്‍ നിവര്‍ത്തുന്ന ജോലി പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരം- കാസര്‍കോട് ട്രെയിന്‍ യാത്ര അഞ്ചര മണിക്കൂറായി കുറയും. നാലുവര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു വാക്ക്. ട്രെയിനുകളുടെ വേഗത 130 കിലോമീറ്ററായി ഉയര്‍ത്താനുള്ള നടപടികളാണ് ഇന്ത്യന്‍ റെയില്‍വേ ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ ട്രാക്കുകളില്‍ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160 കിലോമീറ്ററായി വര്‍ധിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം- കാസര്‍കോട് ട്രെയിന്‍ യാത്ര അഞ്ചര മണിക്കൂറിനുള്ളില്‍ സാധ്യമാകും. പ്രഖ്യാപനത്തിലെ ആദ്യഘട്ടമായി വളവുകള്‍ നിവര്‍ത്താനുള്ള നടപടികളാണ് […]