October 17, 2025

മലയാള സിനിമയുടെ മാതൃഭാവത്തിന് നാട് വിട നല്‍കും; രാവിലെ 9 മുതല്‍ 12 മണി വരെ പൊതുദര്‍ശനം

കൊച്ചി: മലയാള സിനിമയുടെ മാതൃഭാവത്തിന് നാട് ഇന്ന് വിട നല്‍കും. ഇന്ന് രാവിലെ 9 മണി മുതല്‍ 12 മണിവരെ കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയുമടക്കം കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരമര്‍പ്പിക്കാനെത്തും. തുടര്‍ന്ന് ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച അഭിനേത്രിയായിരുന്നു കവിയൂര്‍ പൊന്നമ്മ. നാന്നൂറിലധികം സിനിമകളില്‍ അഭിനയിച്ച മലയാള സിനിമയുടെ അമ്മയായ […]

ആറ് പതിറ്റാണ്ട് മലയാള സിനിമയില്‍ അമ്മ കഥാപാത്രങ്ങളിലൂടെ നിറഞ്ഞു നിന്ന കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേത്രിയായിരുന്നു കവിയൂര്‍ പൊന്നമ്മ. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ആര്‍ട്ടിസ്റ്റുകളില്‍ ഒരാള്‍ കൂടിയാണ്. Also Read ; തൃശൂര്‍ പൂരം കലക്കിയത് യാദൃശ്ചികമല്ല, രാഷ്ട്രീയ ലക്ഷ്യത്തോടെ ഗൂഡാലോചനകള്‍ നടന്നു : വി എസ് സുനില്‍കുമാര്‍ പത്തനംതിട്ടയിലെ കവിയൂരില്‍ 1945ലാണ് ജനനം. ടിപി ദാമോദരന്‍, […]