കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ വിശാഖപട്ടണത്ത് കണ്ടെത്തിയ സംഭവം; കുട്ടിയെ വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിച്ചേക്കും
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ അസം സ്വദേശിയായ പതിമൂന്നു വയസുകാരിയെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതം. ഇന്നലെ രാത്രി പത്തേകാലിനാണ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ താംബരം എക്‌സ്പ്രസില്‍ കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ട്രെയിനില്‍ വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്. നിലവില്‍ ആര്‍പിഎഫിന്റെ സംരക്ഷണയിലുള്ള കുട്ടിയെ വൈകാതെ ചൈല്‍ഡ്‌ലൈന് കൈമാറും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കുട്ടിയെ തിരിച്ചെത്തിച്ച് വൈദ്യപരിശോധന […]