റോഡിലൂടെ മൊബൈലില്‍ സംസാരിച്ച് നടക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: റോഡിലൂടെ മൊബൈലില്‍ സംസാരിച്ച് നടക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തണമെന്ന് കെ ബി ഗണേഷ് കുമാര്‍. പലരും മൊബൈലില്‍ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്. റോഡ് മുറിച്ചുകിടക്കുമ്പോള്‍ പോലും ഇടത്തും വലത്തും നോക്കാറില്ല. മൊബൈലില്‍ സംസാരിച്ചു നടക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. റോഡ് അപകടങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം കൂടുതലാണ്. നിലവാരമില്ലാത്ത ഡ്രൈവിംഗാണ് ഇതിന് പ്രധാന കാരണം. കാല്‍നടയാത്രക്കാരുടെയും അശ്രദ്ധയും അപകടത്തിന് കാരണമാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. Also […]

യാത്രക്കാര്‍ കൈ കാണിച്ചാല്‍ കെഎസ്ആര്‍ടിസി നിര്‍ത്തണം: കെ.ബി ഗണേഷ് കുമാര്‍

യാത്രക്കാര്‍ കൈ കാണിച്ചാല്‍ കെഎസ്ആര്‍ടിസി നിര്‍ത്തി കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. യാത്രക്കാര്‍ കൈകാണിച്ചാല്‍ വണ്ടി നിര്‍ത്താത്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ഇപ്പോഴും ഉണ്ട്. അതുകൊണ്ട് എല്ലാ ബസിലും ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചെന്നും മന്ത്രി അറിയിച്ചു. യാത്രക്കാര്‍ കൈകാണിച്ചിട്ടും വണ്ടി നിര്‍ത്താതെ പോയാല്‍ ടിക്കറ്റിന്റെ കാശ് ഡ്രൈവര്‍ തരേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി. Also Read; പോലീസിന്റെ കായിക ചുമതലയില്‍ നിന്ന് എം ആര്‍ അജിത് കുമാറിനെ മാറ്റി; പകരം ചുമതല എസ് ശ്രീജിത്തിന് ‘നിങ്ങളുടെ പ്രശ്‌നങ്ങള്‍ […]

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി ഗണേഷ് കുമാറിന് ആശ്വാസം

കൊല്ലം: സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. സ്വത്തുക്കള്‍ ഗണേഷ് കുമാറിന്റെ പേരിലാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ പിതാവ് ആര്‍ ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സ്വത്തുക്കള്‍ ഗണേഷ് കുമാറിന്റെ പേരിലാക്കിയ വില്‍പത്രത്തിലെ പിതാവിന്റെ ഒപ്പ് വ്യാജമാണെന്ന് കാട്ടി ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ ദാസ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കൊട്ടാരക്കര മുന്‍സിഫ് കോടതിയാണ് […]

അപകടമുണ്ടായാല്‍ പെര്‍മിറ്റ് റദ്ദാക്കും; ബസുകളെ ജിയോ ടാഗ് ചെയ്യും: നടപടി കടുപ്പിക്കാന്‍ മന്ത്രി ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍ നിരവധി ജീവനുകള്‍ ഇല്ലാതാക്കുന്ന സാഹചര്യത്തില്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് കര്‍ശന നടപടിക്കൊരുങ്ങി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്വകാര്യ ബസ് ഇടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ അടക്കം കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബസില്‍ ജീവനക്കാരെ നിയമിക്കുന്നതിന്റെ നടപടികളും കര്‍ശനമാക്കും. ബസിലെ ഡ്രൈവിങ് സംബന്ധിച്ച് ഉയരുന്ന പരാതികള്‍ക്ക് പരിഹാരം കാണാന്‍ പ്രത്യേക സംവിധാനം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ സ്വകാര്യ ബസ് […]

കോന്നി അപകടം വേദനാജനകം; റോഡിന്റെ അപാകത ആണെങ്കില്‍ അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും: കെ ബി ഗണേഷ് കുമാര്‍

പത്തനംതിട്ട: കോന്നിയില്‍ നാല് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം വേദനാജനകമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അടുത്തിടെയായി അപകടങ്ങള്‍ വര്‍ധിക്കുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ‘കോന്നിയിലെ അപകടം വളരെ ദുഃഖകരമാണ്. ശബരിമല സീസണാണ്. നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. കാറിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് എംവിഡിയുടെയും പൊലീസിന്റെയും വിലയിരുത്തല്‍. വാഹനമോടിക്കുമ്പോള്‍ ഉറക്കം വന്നാല്‍ വണ്ടി നിര്‍ത്തിയിട്ട് ഉറങ്ങണം. വീട്ടില്‍ പോയി ഉറങ്ങാമെന്നൊന്നും കരുതരുത്. നമ്മുടെ അശ്രദ്ധ കൊണ്ടാണ് അപകടങ്ങള്‍ ഉണ്ടാവുന്നത്. എല്ലാവരും ശ്രദ്ധിക്കണം. […]