പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതല്‍, ടെസ്റ്റ് തടയുമെന്ന് സി ഐ ടി യു യൂണിയന്‍
തിരുവനന്തപുരം: നാളെ മുതല്‍ നടപ്പാക്കാനൊരുങ്ങുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം തടയുമെന്ന് സി ഐ ടി യു യൂണിയന്‍. ഡ്രൈവിംഗ് പരീക്ഷ ഉള്‍പ്പെടെ നടത്താന്‍ അനുവദിക്കില്ലെന്ന് സിഐടിയു വ്യക്തമാക്കി. പരമ്പരാഗത ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനം ഉടച്ചുവാര്‍ത്ത് മെയ് 2 മുതല്‍ പരിഷ്‌കരിച്ച രീതി നടപ്പിലാക്കുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരുന്നത്. പരിഷ്‌കാരം പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് മന്ത്രി ഇളവുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വാക്കാലുള്ള ഇളവുകള്‍ സര്‍ക്കുലറായി ഇറങ്ങാത്തതാണ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ആശയക്കുഴപ്പത്തിന് കാരണം. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ […]