അനധികൃത സമ്പാദ്യം: കെ ബാബുവിന്റെ 25.82 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രിയും എം എല്‍ എയുമായ കെ ബാബുവിന്റെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. 2007 മുതല്‍ 2016 വരെ കെ ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി കെ ബാബുവിനെ ഇ ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതേ സംഭവത്തില്‍ വിജിലന്‍സും ബാബുവിനെതിരെ കേസെടുത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. Join with […]