December 1, 2025

കണ്ണൂരിലും പി പി ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി

കണ്ണൂര്‍: കണ്ണൂരിലും പി പി ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി. അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ കണ്ണൂരില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമാണ് നടത്തിയതെന്നും പിണറായി നിലപാട് വ്യക്തമാക്കി. സിപിഎം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രി പി പി ദിവ്യയെ വിമര്‍ശിച്ചത്. എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി പി ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമര്‍ശമെന്നായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. Join with metro […]

കോന്നി അപകടം വേദനാജനകം; റോഡിന്റെ അപാകത ആണെങ്കില്‍ അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും: കെ ബി ഗണേഷ് കുമാര്‍

പത്തനംതിട്ട: കോന്നിയില്‍ നാല് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം വേദനാജനകമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അടുത്തിടെയായി അപകടങ്ങള്‍ വര്‍ധിക്കുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ‘കോന്നിയിലെ അപകടം വളരെ ദുഃഖകരമാണ്. ശബരിമല സീസണാണ്. നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. കാറിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് എംവിഡിയുടെയും പൊലീസിന്റെയും വിലയിരുത്തല്‍. വാഹനമോടിക്കുമ്പോള്‍ ഉറക്കം വന്നാല്‍ വണ്ടി നിര്‍ത്തിയിട്ട് ഉറങ്ങണം. വീട്ടില്‍ പോയി ഉറങ്ങാമെന്നൊന്നും കരുതരുത്. നമ്മുടെ അശ്രദ്ധ കൊണ്ടാണ് അപകടങ്ങള്‍ ഉണ്ടാവുന്നത്. എല്ലാവരും ശ്രദ്ധിക്കണം. […]

അന്‍വര്‍ ‘വായ പോയ കോടാലി’ എന്ന് പിണറായി വിജയന്‍

തൃശൂര്‍: പി വി അന്‍വര്‍ എംഎല്‍എയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ‘വായ പോയ കോടാലിയെ’ പരോക്ഷമായി ഉപയോഗിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നങ്ങള്‍ എങ്ങനെ ഉണ്ടാക്കാം എന്നാണ് ആ വിദ്വാന്‍ നോക്കുന്നത്. അതിന്റെ ഭാഗമായി എന്തും വിളിച്ചുപറയുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതിനെതിരെ ശ്രദ്ധയോടെ ഇരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. Also Read; അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി […]

വീണ്ടും കടുത്ത് ഗവര്‍ണര്‍-മുഖ്യമന്ത്രി പോര്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് വീണ്ടും ശക്തമാകുന്നു. പി ആര്‍ വിവാദത്തില്‍ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയതോടെ ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. പി ആര്‍ ഏജന്‍സിക്കും വിവാദ അഭിമുഖം നല്‍കിയ പത്രത്തിനും എതിരെ നിയമനടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് ചൂണ്ടിക്കാട്ടി ആരോപണം കടുപ്പിക്കാനാണ് ഗവര്‍ണറുടെ തീരുമാനം. മലപ്പുറത്തിനെതിരായ വിവാദ പ്രസ്താവനയില്‍ കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന ഗവര്‍ണറുടെ വാക്കുകളില്‍ കടുത്ത […]