January 15, 2026

മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് വഴങ്ങി, സിപിഐഎമ്മില്‍ അതൃപ്തി

തിരുവനന്തപുരം: വിസി നിയമനത്തില്‍ ഗവര്‍ണറുമായി സര്‍ക്കാര്‍ ഒത്തുതീര്‍പ്പുണ്ടാക്കിയതും കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സ്ഥലംമാറ്റവും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയെന്ന പ്രതീതിയുണ്ടാക്കിയെന്നതിനെ ചൊല്ലി സിപിഐഎമ്മില്‍ ഒരു വിഭാഗത്തിന് അതൃപ്തി. ഈ നീക്കങ്ങളില്‍ ഇടത് വിദ്യാര്‍ത്ഥി അധ്യാപക സംഘടനകള്‍ക്കും ജീവനക്കാര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ചില നേതാക്കള്‍ ഈ ആശങ്ക അറിയിച്ചെന്നാണ് വിവരം. എന്നാല്‍ ധാരണയില്‍ എത്തിയില്ലെങ്കില്‍ ഒഴിഞ്ഞ് കിടക്കുന്ന മറ്റ് വിസി നിയമനവും പ്രതിസന്ധിയില്‍ ആകുമെന്നായിരുന്നു മുഖ്യമന്ത്രി വിശദീകരണം എന്നാണ് വിവരം. […]

കേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യ ഗഡു 92.41 കോടി രൂപ, ഇനി ലഭിക്കാനുള്ളത് 17 കോടി

തിരുവനന്തപുരം: കേരളത്തിന് എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു. 92.41 കോടി രൂപയാണ് കിട്ടിയ ഫണ്ട്. കേരളത്തിന് ഫണ്ട് കേന്ദ്രം ഉടന്‍ നല്‍കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഫണ്ട് ലഭച്ചത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള തുകയാണ് അനുവദിച്ചത്. കേരളം സമര്‍പ്പിച്ച 109 കോടിയിലാണ് ഈ തുക അനുവദിച്ചത്. നോണ്‍ റക്കറിങ് ഇനത്തില്‍ ഇനി 17 കോടിയാണ് ലഭിക്കാനുള്ളത്. ന്യൂയോര്‍ക്കിലെ ആദ്യ മേയറാകുന്ന ഇന്ത്യന്‍ വംശജനായി സൊഹ്‌റാന്‍ മംദാനി; ട്രംപിന് വന്‍ തിരിച്ചടി സംസ്ഥാനത്തെ സ്പെഷ്യല്‍ അധ്യാപകരുടെ നിയമനം […]

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സുമായി സര്‍ക്കാര്‍, പദ്ധതി അടുത്ത അധ്യയനവര്‍ഷം മുതല്‍

തിരുവനന്തപുരം: 35 ലക്ഷത്തോളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ കേരളം ഒരുങ്ങുന്നു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സംസ്ഥാന സിലബസ് സ്‌കൂളുകളില്‍ പഠിക്കുന്ന ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനാണ് തീരുമാനം. ദുരന്തബാധിതരെ അന്വേഷിക്കണം, കരൂരിലേക്ക് പോകാന്‍ അനുമതി തേടി വിജയ് അടുത്ത അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിയില്‍ എല്ലാ വിദ്യാര്‍ഥികളുടെയും ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. സ്‌കൂളുകളില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന അപകടത്തിന്റെ പശ്ചാത്തലത്തിലും കഴിഞ്ഞവര്‍ഷം കൊല്ലം തേവലക്കര ബോയ്സ് […]