തദ്ദേശ തെരഞ്ഞെടുപ്പ്; പൊതുവിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ തീയതികളില്‍ മാറ്റം വരും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പൊതുവിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ തീയതികളില്‍ മാറ്റം വരാന്‍ സാധ്യത. രണ്ട് ഘട്ടമായിട്ടായിരിക്കും പരീക്ഷ നടത്തുക. ക്രിസ്മസ് അവധിക്ക് മുന്‍പും ശേഷവും പരീക്ഷ നടത്തുവാനാണ് സാധ്യത. 2025 2026 വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് ഡിസംബര്‍ 11 മുതലാണ് രണ്ടാംപാദ വാര്‍ഷിക പരീക്ഷകള്‍ നടക്കാനിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് തീയതിയും വോട്ടെണ്ണലും പ്രഖ്യാപിച്ചതോടെയാണ് പരീക്ഷ ദിവസങ്ങള്‍ മാറുന്നത്. ഡിസംബര്‍ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍13 നാണ് വോട്ടെണ്ണല്‍. സുരേഷ് ഗോപി പറയുന്നത് പോലെ ചെയ്യും; […]





Malayalam 






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































