October 17, 2025

ലഹരിക്കെതിരെ ബ്രേക്കിങ് ഡി; ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: രാസലഹരി വിപത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവിഷ്‌കരിച്ച ബ്രേക്കിങ് ഡി പദ്ധതിയുടെ ലോഗോ എക്സൈസ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു. രാസലഹരികളുടെ ചങ്ങലക്കണ്ണികളെക്കുറിച്ചുള്ള വിവരങ്ങള്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ ഭയപ്പാടില്ലാതെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധ്യമാകുന്നതാണ് പദ്ധതി. Also Read; ജമ്മുകശ്മീര്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിവെപ്പ്; ശക്തമായി നേരിട്ടെന്ന് ഇന്ത്യന്‍ സൈന്യം ക്യു.ആര്‍ കോഡ് വഴി ആര്‍ക്കുവേണമെങ്കിലും പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ ബ്രേക്കിങ് ഡി ആപ്പിലേക്ക് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും. സ്റ്റാര്‍ട്ടപ് സംരംഭമായ സൂപ്പര്‍ എ.ഐയുടെ […]

ലഹരിക്കെതിരെ നിര്‍മിത ബുദ്ധി; പദ്ധതിയുമായി കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: സമൂഹത്തെ വിഷലിപ്തമാക്കി കാര്‍ന്നുതിന്നുന്ന ലഹരി വിപത്തിനെതിരായ പോരാട്ടത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയനും കൈകോര്‍ക്കുന്നു. നിരോധിത ലഹരികളുടെ വ്യാപനം തടയാന്‍ സര്‍ക്കാര്‍ ആരംഭിച്ച ഏകോപിത കാമ്പയിനുമായി സഹകരിച്ചാണ് പദ്ധതി. ലോകമെങ്ങും നിരോധിത ലഹരികളുടെ വ്യാപനം അതിവേഗം പടരുന്ന പശ്ചാത്തലത്തില്‍ ലഹരി മഹാമാരിയെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെറുക്കുക, അതിന്റെ കണ്ണി പൊട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. Also Read; വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി നവീന സങ്കേതങ്ങളിലൂടെ സമാഹരിക്കുന്ന വിവരങ്ങള്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ […]