കണ്ടിട്ടും കാണാതെ, മിണ്ടാതെ മുഖ്യമന്ത്രിയും ഗവര്‍ണറും
തിരുവനന്തപുരം: മുഖാമുഖമെത്തിയിട്ടും പരസ്പരം മിണ്ടാതെ, നോക്കുക പോലും ചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയായ രാജ്ഭവനിലായിരുന്നു ഇരുവരും നേര്‍ക്കുനേര്‍ വന്നിട്ടും അഭിവാദ്യം ചെയ്യാതിരുന്നത്. Also Read; അയോധ്യ പ്രതിഷ്ഠാ ചടങ്ങ്; പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ വിയോജിപ്പ് ഏഴുമിനിറ്റോളം നീണ്ട ചടങ്ങിനിടെ പരസ്പരം നോക്കുക പോലും ചെയ്തില്ലെന്നത് അത്ര എളുപ്പത്തില്‍ തീരാത്ത വിധം അകല്‍ച്ചയിലാണ് ഇരുവരും എന്നതിന്റെ സൂചനയാണ്. ചടങ്ങിന്റെ ഭാഗമായിട്ടുള്ള ഗവര്‍ണറുടെ ചായസത്കാരത്തിന് രാജ്ഭവനിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയില്ല. […]