കേരളീയം  വീണ്ടും നടത്താനൊരുങ്ങി  സര്‍ക്കാര്‍ , പരിപാടി ഈ വര്‍ഷം ഡിസംബറില്‍ , സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: കേരളീയം പരിപാടി വീണ്ടും നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ വര്‍ഷം ഡിസംബറില്‍ നടത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. പരിപാടിയുടെ ചെലവ് സംബന്ധിച്ച കാര്യങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താന്‍ വകുപ്പുകള്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി. Also Read ; എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു; ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത് 86 കേസുകള്‍ കഴിഞ്ഞ വര്‍ഷം കേരളീയം പരിപാടി നവംബറിലായിരുന്നു നടത്തിയിരുന്നത്.ആ പരിപാടിയുടെ കണക്ക് […]

ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സി. കേസിലും കേരളീയം പരിപാടിയുടെ പേരില്‍ കോടതിയില്‍ ഹാജാരാകാത്തതിലും ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. നിങ്ങള്‍ ആഘോഷിക്കുമ്പോള്‍ മറ്റ് ചിലര്‍ ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞ കോടതി, ഈ മാസം 30-നകം കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ വ്യക്തമാക്കി. Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ […]

കേരളീയത്തിലേക്ക് ഗവര്‍ണറെ ക്ഷണിച്ചോ? സംഘാടകരോട് തന്നെ ചോദിക്കൂവെന്ന് ഗവര്‍ണര്‍

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ കേരളീയം പരിപാടിയില്‍ തന്നെ ക്ഷണിക്കാത്തതില്‍ നീരസം പ്രകടമാക്കി ആരിഫ് മുഹമ്മദ്ഖാന്‍. കേരളീയത്തിലേക്കു ക്ഷണിച്ചോയെന്നത് സംഘാടകരോടാണു ചോദിക്കേണ്ടത്, തന്നോടല്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം ഒരാഴ്ചത്തെ കേരളീയം പരിപാടിയാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ ഉദ്ഘാടനം ചെയ്തത്. കേരളീയം ലോകോത്തര ബ്രാന്‍ഡായി മാറ്റുമെന്നും എല്ലാ വര്‍ഷവും സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാര്‍, കമല്‍ഹാസന്‍, […]

ക്ഷേമ പെന്‍ഷനും ഉച്ചഭക്ഷണ പദ്ധതിയും പ്രതിസന്ധിയില്‍, പൊലീസ് വാഹനങ്ങള്‍ ഓടുന്നില്ല, കേരളീയം എന്തിന് 27 കോടി ചെലവഴിച്ച്‌ നടത്തുന്നു: വി ഡി സതീശന്‍

കൊച്ചി: കേരളം അഭിമാനമാണ് എന്നാല്‍ കേരളീയം എന്ന പേരില്‍ നടക്കുന്നത് ധൂര്‍ത്താണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോടികളുടെ കടക്കെണിയില്‍ നില്‍ക്കുമ്പോഴാണ് ധൂര്‍ത്ത്. കോടികള്‍ ചെലവഴിച്ചാണ് പരിപാടി നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ക്ഷേമ പെന്‍ഷന്‍ മുടങ്ങി. സപ്ലൈകോയും കെഎസ്ആര്‍ടിസിയും പ്രതിസന്ധിയിലാണ്. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയും പ്രതിസന്ധിയിലാണ്. കിറ്റ് കൊടുത്തതിന്റെ പണം നല്‍കാനുണ്ട്. വൈദ്യുതി ബോര്‍ഡില്‍ അഴിമതിയാണ്. കെഎസ്ഇബിക്ക് നാല്‍പ്പതിനായിരം കോടിയിലധികം രൂപയുടെ ബാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. Join with metro post: വാർത്തകളറിയാൻ Metro […]

കേരളീയത്തിന് തിരിതെളിഞ്ഞു: ഇനി മുതല്‍ എല്ലാവര്‍ഷവും കേരളീയം പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരാഴ്ച നീളുന്ന കേരളീയം പരിപാടിക്ക് പൗഢമായ തുടക്കം. പതിനായിരങ്ങള്‍ പങ്കെടുത്ത പ്രൗഢമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിമാര്‍, ചലച്ചിത്ര താരങ്ങള്‍, സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, വിദേശ പ്രതിനിധികള്‍, വ്യവസായ വാണിജ്യ-ഐടി സ്റ്റാര്‍ട്ടപ്പ് രംഗങ്ങളിലെ പ്രമുഖര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മത സമുദായ നേതാക്കള്‍, എംപി-എംഎല്‍എമാര്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവരടക്കം വന്‍ ജനാവലി പങ്കെടുത്തു. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി […]

കേരളീയത്തില്‍ എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യം: മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദര്‍ശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു കേരളീയം സംഘാടകസമിതി ചെയര്‍മാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി. കേരളീയത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാസ്‌കോട്ട് ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത മാധ്യമങ്ങളിലെ ബ്യൂറോ ചീഫുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച രീതിയിലുള്ള ഗതാഗത ക്രമീകരണങ്ങളും പാര്‍ക്കിങ്ങിന് വിപുലമായ സംവിധാനവും കേരളീയം നടക്കുന്ന വേളയില്‍ ഒരുക്കുമെന്നു ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. കേരളീയത്തിന്റെ വേദികള്‍ ഉള്‍പ്പെടുന്ന മേഖല […]