സംസ്ഥാനത്ത് വന്‍ തട്ടിപ്പ് ; ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നത് ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തി. ഗസറ്റഡ് ഉദ്യോഗസ്ഥര്‍, കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ അടക്കമുള്ളവരാണ് അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റുന്നത്. ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പ് കണ്ടെത്തിയത്. Also Read ; ‘പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവരെയും കള്ളവാര്‍ത്ത കൊടുത്തവരെയും കൈകാര്യം ചെയ്യും’ ; കെ സുരേന്ദ്രന്‍ ഇത്തരത്തില്‍ അനധികൃതമായി കൈപ്പറ്റിയ തുക പലിശയടക്കം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നാണ് ധനവകുപ്പിന്റെ നിര്‍ദേശം. കുറ്റക്കാര്‍ക്കെതിരെ […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































