പോലീസില്‍ പരാതി നല്‍കിയതിന് അച്ഛനെ കൊന്നു; മകന് ജീവപര്യന്തം കഠിന തടവും 1 ലക്ഷം രൂപ പിഴയും

കൊല്ലം: അച്ഛനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരവിപുരം തെക്കേവിള സ്‌നേഹ നഗര്‍ – 163, വെളിയില്‍ വീട്ടില്‍ സത്യബാബുവിനെയാണ് മകന്‍ രാഹുല്‍ സത്യന്‍ കൊലപ്പെടുത്തിയത്. Also Read ; റോഡ് മുറിച്ചു കടക്കവേ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.എന്‍.വിനോദാണ് കേസില്‍ ശിക്ഷ വിധിച്ചത്. 2022 ഡിസംബര്‍ 21-നാണ് കേസിനാസ്പദമായ […]

അമ്മക്കെതിരെ കേസ് ; വീട് വിട്ട് ഇറങ്ങിയത് അമ്മയുടെ ഉപദ്രവം കാരണമെന്ന് യുവതിയുടെ മൊഴി

കൊല്ലം: കൊല്ലെ കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായി തൃശൂരിലെ ധ്യാന കേന്ദ്രത്തില്‍ നിന്നും കണ്ടെത്തിയ പെണ്‍കുട്ടിയുടെ അമ്മക്കെതിരെ കേസെടുത്ത് പോലീസ്. അമ്മയുടെ ഉപദ്രവമാണ് താന്‍ വീട് വിട്ട് ഇറങ്ങാന്‍ കാരണമെന്ന് യുവതി കൊരട്ടി പോലീസിനോട് പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി പോലീസ് അമ്മക്കെതിരെ കേസെടുത്തത്. പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം തന്നെ കൗണ്‍സിലിങിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി. Also Read ; പത്തനംതിട്ടയില്‍ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണം; മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍ മുരിങ്ങൂര്‍ […]

പെണ്‍കുട്ടിക്കായി അന്വേഷണം പുരോഗമിക്കുന്നു ; നിര്‍ണായകമായി ഫോട്ടോ

കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്നും കാണാതായ ഐശ്വര്യയ്ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 18ാം തിയതി രാവിലെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി റെയില്‍വേ സ്‌റ്റേഷനിലേക്ക് ഇരുചക്രവാഹനത്തില്‍ പോയതിന്റെ ഫോട്ടോ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് റെയില്‍വേ സ്‌റ്റേഷനുകള്‍ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. അതേസമയം കാണാതാവുന്നതിന് തലേദിവസം പെണ്‍കുട്ടിയെ ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന്റെ പേരില്‍ വഴക്കു പറഞ്ഞിരുന്നതായി പെണ്‍കുട്ടിയുടെ അമ്മ ഷീജ പോലീസിനോട് പറഞ്ഞു. Also Read ; എല്‍ഡിഎഫിന്റെ പരസ്യം ബിജെപിയെ ജയിപ്പിക്കാന്‍, ജനങ്ങളെ ചേരിതിരിക്കാനുള്ള […]

കൊല്ലത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു ; പ്രതി പിടിയില്‍

കൊല്ലം: കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം. യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മിയാണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ പ്രതി കൊലപ്പെടുത്തിയത്. തുടര്‍ന്ന് വീടിന്റെ സമീപം നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. Also Read; സാദിഖലി തങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രിയെ ന്യായീകരിച്ച് ഇ പി ജയരാജന്‍ ; വിമര്‍ശനം രാഷ്ട്രീയ പാര്‍ട്ടി നേതാവെന്ന നിലയില്‍ നവംബര്‍ ഏഴിനാണ് വിജയലക്ഷ്മിയെ കൊന്നതെന്നാണ് […]

കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ; നാല് പേര്‍ പിടിയില്‍

കൊല്ലം: കൊല്ലം വെളിച്ചിക്കാലയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. കണ്ണനല്ലൂര്‍ വെളിച്ചിക്കാലയില്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ് ആണ് കൊല്ലപ്പെട്ടത്. സഹോദരനെ മര്‍ദിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ പ്രതികള്‍ കുത്തികൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ വെളിച്ചിക്കാല സ്വദേശികളായ സദാം,ഷെഫീഖ്,അന്‍സാരി,നൂറുദ്ദീന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. Also Read; ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ച വിജയിയെ പ്രകീര്‍ത്തിച്ച് ബിജെപി സഖ്യകക്ഷികള്‍ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. നവാസിന്റെ സഹോദരന്‍ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരെ […]

അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു, സ്‌കൂട്ടര്‍ യാത്രികയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കാന്‍ പറഞ്ഞിട്ടില്ല : അജ്മലിനെതിരെ ശ്രീക്കുട്ടിയുടെ മൊഴി

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റികൊന്ന സംഭവത്തിലെ ഒന്നാം പ്രതിയായ അജ്മലിനെതിരെ രണ്ടാം പ്രതി ശ്രീക്കുട്ടിയുടെ നിര്‍ണായക മൊഴി. അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നാണ് ഡോ.ശ്രീക്കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. കാറിനടിയില്‍ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും  കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ശ്രീക്കുട്ടി പറഞ്ഞു. തന്റെ പണവും സ്വര്‍ണാഭരണങ്ങളും അജ്മല്‍ കൈക്കലാക്കിയിരുന്നു. അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം സൗഹൃദം തുടര്‍ന്നതെന്നും ശ്രീക്കുട്ടി കൂട്ടിച്ചേര്‍ത്തു. നിലവില്‍ പ്രേരണാകുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. Also Read ; വെള്ളം ചോദിച്ച് വീട്ടിലെത്തി […]

കൊല്ലത്ത് യുവതി കാറിടിച്ച് മരിച്ച സംഭവം; ഒളിവില്‍ പോയ യുവാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് സ്‌കൂട്ടര്‍ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവത്തില്‍ കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ പിടിയില്‍. കൊല്ലം മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളാണ് മരിച്ചത്. ഞായറാഴ്ചയാണ് അജ്മല്‍ ഓടിച്ച കാറിടിച്ച് റോഡില്‍ തെറിച്ചു വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെട്ടത്. കുഞ്ഞുമോള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഓടിച്ച ബന്ധു ഫൗസിയയും പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ […]

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമ പത്മന് ജാമ്യം

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമ പത്മന് ജാമ്യം. ഹൈക്കോടതി ഉപാധികളോടെയാണ് അനുപമയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ ആവശ്യം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഇതേ ആവശ്യമുന്നയിച്ച് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അനുപമ സമര്‍പ്പിച്ച ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു ജാമ്യാപേക്ഷ അന്ന് കോടതി തള്ളിയത്. […]

ഹെഡ്‌ലൈറ്റില്ലാതെ ബസ്, സംശയം തോന്നി പോലീസ് പരിശോധന നടത്തി ; കെഎസ്ആര്‍ടിസി മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

കൊല്ലം: കെഎസ്ആര്‍ടിസി ബസ് കടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. കൊല്ലം പുനലൂരിലെ ഡിപ്പോയ്ക്ക് സമീപമുള്ള ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബസാണ് ഇയാള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്.സംഭവത്തില്‍ തെന്മല ഒറ്റക്കല്‍ സ്വദേശി ബിനീഷിനെ പുനലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെക്കുറിച്ച് പോലീസ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്. Also Read ; വിമാനയാത്രയ്ക്കിടെ ലൈംഗികാതിക്രമം ; ജിന്‍ഡാല്‍ സ്റ്റീല്‍ ഗ്രൂപ്പ് സിഇഒയ്‌ക്കെതിരെ പരാതി വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഡിപ്പോയ്ക്ക് 150 മീറ്റര്‍ കിഴക്ക് മാറി ടി.ബി. ജങ്ഷനില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ബസ് […]

സപ്ലൈക്കോയില്‍ ഒരു വര്‍ഷത്തോളം നീണ്ടുനിന്ന കോടികളുടെ തട്ടിപ്പുകള്‍ പുറത്ത്

കൊച്ചി: സംസ്ഥാനത്ത് പ്രതിസന്ധിയിലായ സപ്ലൈക്കോയില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകളാണെന്ന് റിപ്പോര്‍ട്ട്. സ്ഥാപനത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മാത്രം രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.മലപ്പുറത്ത് എട്ടും കൊല്ലത്ത് നാല്  ജീവനക്കാര്‍ക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. Also Read ; കള്ളപ്പണം വെളുപ്പിക്കല്‍ : ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് വീണ്ടും സമന്‍സ് സപ്ലൈക്കോ ജീവനക്കാരും കരാറുകാരും ചേര്‍ന്നാണ് ഈ തട്ടിപ്പ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗോഡൗണുകളില്‍ പൊതുവിതരണത്തിനുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ആണ് തട്ടിപ്പ് കണ്ടെത്തിയത്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന തട്ടിപ്പുകളില്‍ […]

  • 1
  • 2