December 22, 2025

ഗതാഗതക്കുരുക്ക് രൂക്ഷം; തകര്‍ന്ന ആറുവരിപ്പാതയുടെ തൃശൂര്‍ ഭാഗത്തേക്കുള്ള സര്‍വീസ് റോഡ് തുറന്നുകൊടുത്തേക്കും

മലപ്പുറം: ദേശീയപാത 66ല്‍ മലപ്പുറം കുരിയാട്ടെ തകര്‍ന്ന ആറുവരിപ്പാതയില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള സര്‍വീസ് റോഡ് തുറന്നു കൊടുത്തേക്കും. സമാന്തര റോഡില്‍ ഗതാഗതകുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് സര്‍വീസ് റോഡ് തുറന്നു കൊടുക്കാനായി ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. ഇത്തരത്തില്‍ റോഡ് തുറന്നു കൊടുക്കാന്‍ ദേശീയപാത അധികൃതരും ശിപാര്‍ശ ചെയ്തിട്ടുണ്ട്. ആറുവരിപ്പാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കോണ്‍ക്രീറ്റ് കട്ടകള്‍ വീഴാതിരിക്കാനുള്ള സുരക്ഷാ നടപടികള്‍ ഏതാനും ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ശേഷം ഗതാഗതം അനുവദിക്കാനാണ് നീക്കം. Also Read; മഴ കനക്കുന്നു; ആവശ്യമെങ്കില്‍ ദുരിതാശ്വാസ […]

‘ഇവിലെ പാലമാണ് അനുയോജ്യം, അശാസ്ത്രീയതയെക്കുറിച്ച് ആദ്യമേ പറഞ്ഞതാണ്’; പി കെ കുഞ്ഞാലിക്കുട്ടി

കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടത്തില്‍ പ്രതികരണവുമായി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവത്തോടെ ഇടപെടണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൂരിയാട് ദേശീയ പാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയെ കുറിച്ച് ആദ്യമേ പറഞ്ഞതാണ്. ഇവിടെ പാലമാണ് അനുയോജ്യം എന്നും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ സംഭവിച്ചത് താല്‍ക്കാലിക പ്രശ്‌നം എന്നാണ് ദേശീയപാതയുടെ അധികൃതര്‍ യോഗത്തില്‍ പറയുന്നത്. നാളെ വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിക്കുമെന്ന് NHAI അറിയിച്ചു. ഇതിനുശേഷം വീണ്ടും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും. Also Read; മൂന്ന് […]