February 21, 2025

ക്രൂര റാഗിങ് നടത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം അനുവദിക്കില്ല

കോട്ടയം: കോട്ടയത്തെ നഴ്‌സിംഗ് കോളേജിലെ റാഗിങില്‍ പ്രതികളായ 5 നഴ്‌സിങ് വിദ്യാര്‍ത്ഥികളുടേയും തുടര്‍ പഠനം തടയാന്‍ നഴ്‌സിംഗ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. കോളേജ് അധികൃതരെയും സര്‍ക്കാരിനേയും തീരുമാനം അറിയിക്കും. ബര്‍ത്ത് ഡേ ആഘോഷത്തിന് പണം നല്‍കാത്തിന്റെ പേരിലായിരുന്നു ക്രൂരതയെന്നാണ് പ്രതികളുടെ മൊഴി. മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് നല്‍കാത്തതും പ്രതികളെ പ്രകോപിപ്പിച്ചു. ഇതിനുള്ള വൈരാഗ്യം തീര്‍ക്കാനാണ് വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പലിക്കേല്‍പ്പിച്ചതും ക്രൂരമായി മര്‍ദ്ദിച്ചതും. ഹോസ്റ്റല്‍ മുറിക്കുള്ളില്‍ ഇത്രയും പ്രാകൃതമായ സംഭവ വികാസങ്ങള്‍ നടന്നിട്ടും […]