September 8, 2024

ഹര്‍ഷിനക്ക് ഇന്ന് വീണ്ടും ശസ്ത്രക്രിയ

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന ഇന്ന് വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാകും.വയറിന്റെ ഇടതുഭാഗത്തായി കത്രിക കുടുങ്ങിയ സ്ഥലത്ത് രൂപപ്പെട്ട മാംസപിണ്ഡം നീക്കാനുള്ള ശസ്ത്രക്രിയയാണ് ഇന്ന് സ്വകാര്യആശുപത്രിയില്‍ നടക്കുക. Also Read ; സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ : കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയായതിനാല്‍ വലിയ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ക്രൗഡ് ഫണ്ടിംഗിലൂടെ പണം ശേഖരിക്കാനുള്ള ശ്രമം കുടുംബം നടത്തിയിരുന്നു. 2017 നവംബര്‍ 30 ന് മെഡിക്കല്‍ കോളേജിലെ മാതൃശിശു […]

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറിപോയി : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാ പിഴവെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി. പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി പോയതായാണ് പരാതി. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്താണ് പരാതിക്കാരന്‍. വാഹനാപകടത്തെ തുടര്‍ന്ന് 24 കാരനായ അജിത്തിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.എന്നാല്‍ ശസ്ത്രക്രിയയ്ക്കു ശേഷവും അജിത്തിന് വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്.തുടര്‍ന്ന് രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞു. ഇത് നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടതായും അജിത്ത് പറയുന്നു. Also Read ; കഞ്ചിക്കോട് അയ്യപ്പന്‍മലയിലെ കരടികളുടെ […]

കുട്ടിയുടെ നാവിന് പ്രശ്‌നമുണ്ടായിരുന്നതായി അന്വേഷണ റിപ്പോര്‍ട്ട് : ബന്ധുക്കളെ അറിയിക്കാതിരുന്നത് വീഴ്ച

കോഴിക്കോട് : മെഡിക്കല്‍ കോളേജില്‍ നാലുവയസുകാരിയുടെ കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡിഎംഒക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. Also Read ; തകരാറുണ്ടെന്നറിഞ്ഞിട്ടും സ്വിമ്മിങ്പൂളില്‍ പ്രവേശിപ്പിച്ചു, എം ബി ബി എസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു, റിസോര്‍ട്ട് നടത്തിപ്പുകാരന്‍ അറസ്റ്റില്‍ നാവിന് പ്രശ്‌നങ്ങള്‍ കണ്ടതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നും എന്നാല്‍ ഇക്കാര്യം കുട്ടിയുടെ ബന്ധുക്കളെ അറിയിച്ചില്ലായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.അതേസമയം വാക്കാലെങ്കിലും ബന്ധുക്കളെ ഇക്കാര്യം അറിയിക്കണമായിരുന്നു എന്ന […]

നാലുവയസുകാരിയുടെ ആറാം വിരല്‍ നീക്കം ചെയ്യാന്‍ വന്നു, ശസ്ത്രക്രിയ നടത്തിയത് നാവില്‍; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാലുവയസുകാരിക്ക് കൈയിലെ ആറാം വിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയതായി പരാതി. ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലു വയസുകാരിക്ക് നടത്തിയ ശസ്ത്രക്രിയയാണ് മാറിപ്പോയത്. സംഭവത്തില്‍ ഡോക്ടര്‍ മാപ്പുപറഞ്ഞതായും പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്തതായും കുടുംബം പ്രതികരിച്ചു. Also Read ; ഖത്തറിന് വന്‍ നേട്ടം; അറബ് കപ്പിന്റെ വരുന്ന മൂന്ന് എഡിഷനുകള്‍ക്ക് രാജ്യം ആതിഥ്യമരുളും ഇന്ന് രാവിലെയാണ് സംഭവം. കൈയിലെ ആറാം വിരല്‍ […]

ഐസിയു പീഡനക്കേസ്: അതിജീവിത നാളെ സമരം പുനരാരംഭിക്കുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ സമരം പുനരാരംഭിക്കാനൊരുങ്ങി അതിജീവിത. നേരത്തെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചിരുന്നെങ്കിലും ഐജിയുടെ ഇടപെടലില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.എന്നാല്‍ ഐജിയും വാക്കുപാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം.ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിയ്‌ക്കെതിരായ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംഭവത്തില്‍ ഉത്തരമേഖല ഐജി ഇടപെട്ടത്. തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് നടക്കാത്തതോടെയാണ് അവസാനിപ്പിച്ച സമരം […]