• India

കോഴിക്കോട്ട് പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൂടരഞ്ഞി കുളിരാമൂട്ടിയില്‍ പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചു കയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കുളിരുമുട്ടി സ്വദേശികളായ ജോണ്‍ കമുങ്ങുംതോട്ടില്‍ (65), സുന്ദരന്‍ പുളിക്കുന്നത്ത് (62) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 9.40-ഓടെയായിരുന്നു അപകടം. Also Read ;ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു പൂവാറാന്തോട്ടില്‍ നിന്ന് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ബസ് […]

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണ, ഒരുമിച്ച് ജീവിക്കാനാണ് തീരുമാനം എന്ന് രാഹുല്‍

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ പി ഗോപാല്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കാനുള്ള യുവതിയുടെ സത്യവാങ്മൂലവും ഹര്‍ജിക്കൊപ്പമുണ്ട്. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവതിയുമായുള്ള പരാതി ഒത്തുതീര്‍പ്പായെന്ന് രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു. ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണയാണ്. അത് പരിഹരിച്ചു. യുവതിയെ ശാരീരികമായി ആക്രമിച്ചിട്ടില്ല. ഒരുമിച്ച് ജീവിക്കാനാണ് തീരുമാനം. പൊലീസ് ഇടപെടല്‍ മൂലം ഒരുമിച്ച് ജീവിക്കാനായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. Also Read ; വെടിമരുന്നുകളും സ്ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെ മുഖം […]

‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാന്‍ ആണ് ‘ കെ മുരളീധരനെ പിന്തുണച്ച് വീണ്ടും ഫ്‌ലെക്‌സ്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ തോല്‍വിക്ക് പിന്നാലെ കെ മുരളീധരനെ അനുകൂലിച്ച് പലയിടങ്ങളിലും ഫ്‌ലെക്‌സ് ബോര്‍ഡ് ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ മുരളീധരനെ അനുകൂലിച്ച് വീണ്ടും ഫ്‌ലെക്‌സ് ബോര്‍ഡ് ഉയര്‍ന്നിരിക്കുകയാണ്.പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാന്‍ ആണെന്നാണ് ബോര്‍ഡിലെ വരികള്‍. കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. Also Read ; വീണ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ഉള്‍പ്പെട്ട റോഡ് അലൈന്‍മെന്റ് വിവാദം; സ്ഥലം അളന്ന് പരിശോധിക്കാന്‍ ജില്ലാകളക്ടറുടെ നിര്‍ദേശം കോഴിക്കോട് നഗരത്തിന് പുറമെ തിരുവനന്തപുരത്തും […]

കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ബസ് ഇടിച്ചുതെറിപ്പിച്ച സംഭവം; കര്‍ശന നടപടി കടുക്കുമെന്ന് ഹൈക്കോടതി

കോഴിക്കോട്: ചെറുവണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസ് ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. അശ്രദ്ധവും അപകടകരവുമായ രീതിയിലാണ് ഡ്രൈവര്‍ ബസ് ഓടിച്ചത്. ബസ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. മാധ്യമങ്ങള്‍ നല്‍കിയ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. Also Read ; കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ചത് 24 മലയാളികള്‍; ഏഴ് പേരുടെ നില ഗുരുതരം വ്ളോഗര്‍ സഞ്ജു ടെക്കിക്കെതിരെ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നടപടി. സഞ്ജു ടെക്കിയുടെ യൂട്യൂബ് വീഡിയോ കേന്ദ്ര […]

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: നുണപരിശോധനയ്ക്ക് തയാറെന്ന് വ്യക്തമാക്കി യുവതി; സംസ്ഥാനം വിട്ടെന്ന് പൊലീസ്

കൊച്ചി/കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ആവര്‍ത്തിച്ചും താന്‍ വേണമെങ്കില്‍ നുണ പരിശോധനയ്ക്ക് തയാറാണെന്നും വ്യക്തമാക്കി യുവതി. തനിക്ക് സത്യം തുറന്നുപറയാന്‍ നിയമവ്യവസ്ഥ ഒരിക്കല്‍ കൂടി അവസരം തരുമോ എന്നും പുതുതായി പുറത്തുവിട്ട വിഡിയോയിലൂടെ യുവതി ചോദിക്കുന്നു. താന്‍ നുണപരിശോധനയ്ക്ക് വിധേയമായാല്‍ പിതാവും ബന്ധുക്കളും ഇതിന് തയാറാകുമോ എന്നും യുവതി ചോദിക്കുന്നു. ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിന് അനുകൂലമായി മൊഴി മാറ്റിപ്പറഞ്ഞതിനു പിന്നാലെ മകളെ ഭര്‍തൃവീട്ടുകാര്‍ കസ്റ്റഡിയില്‍ വച്ച് സമ്മര്‍ദം ചെലുത്തി പറയിപ്പിക്കുന്നതാണ് ഇതെല്ലാമെന്ന് […]

‘നയിക്കാന്‍ നായകന്‍ വരട്ടെ, നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല’; കോഴിക്കോട് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനായി പോസ്റ്റര്‍

കോഴിക്കോട്: രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് ആവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനായി കോഴിക്കോട് പോസ്റ്ററുകളും ബാനറുകളും. നയിക്കാന്‍ നായകന്‍ വരട്ടെ, നിങ്ങള്‍ ഇല്ലെങ്കില്‍ ഞങ്ങളുമില്ലെന്നാണ് ബാനറിലെ വാചകം. കെ മുരളീധരന് കെപിസിസി അധ്യക്ഷ പദവി അടക്കം വാഗ്ദാനം ചെയ്ത ഘട്ടത്തിലാണ് വൈകാരിക പ്രകടനവുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. Also Read ; കെ.എസ്.ആര്‍.ടി.സി ബസിടിച്ച് തൃശ്ശൂര്‍ ശക്തന്‍നഗറിലെ ശക്തന്‍ തമ്പുരാന്‍ പ്രതിമ തകര്‍ന്നു അന്ന് വടകരയിലും നേമത്തും ഇപ്പോള്‍ തൃശൂരിലും മത്സരിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിമാനം സംരക്ഷിക്കാനാണ്. […]

കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ വെന്തുമരിച്ചു, ആളെ തിരിച്ചറിഞ്ഞില്ല

കോഴിക്കോട്: കോഴിക്കോട് കോന്നാട് ബീച്ച് റോഡില്‍ ഓടുന്ന കാറിന് തീപിടിച്ച് അപകടം. ഡ്രൈവര്‍ വെന്തുമരിച്ചു. ആളെ തിരിച്ചറിഞ്ഞില്ല. അപകടത്തില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായതായി നാട്ടുകാര്‍ പറയുന്നു. Join with metro post : നല്ല ശമ്പളത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനില്‍ ക്ലാര്‍ക്ക് ജോലി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ച് അന്വേഷണ സംഘം

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ കുറ്റപത്രം നല്‍കാനൊരുങ്ങി പൊലീസ്. മുഖ്യപ്രതി രാഹുല്‍ ഒഴികെയുള്ളവരുടെ ചോദ്യം ചെയ്യലും അറസ്റ്റും പൂര്‍ത്തിയായതോടെയാണ് നടപടി. ജര്‍മനിയിലേക്ക് കടന്ന ഒന്നാം പ്രതി രാഹുലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം വൈകുന്നതോടെയാണ് മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. അടുത്തയാഴ്ച കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനാണ് ശ്രമം. കേസില്‍ രണ്ടും മൂന്നും പ്രതികളായ രാഹുലിന്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. Also Read ; ചലച്ചിത്ര പ്രവര്‍ത്തകനും എഴുത്തുകാരനുമായ ചെലവൂര്‍ വേണു അന്തരിച്ചു […]

കോഴിക്കോട് കടപ്പുറത്ത് ഇടിമിന്നലേറ്റ് ഏഴു പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരമെന്ന് സൂചന

കോഴിക്കോട് : സൗത്ത് കടപ്പുറത്ത് ഏഴോളം പേര്‍ക്ക് ഇടിമിന്നലേറ്റു. കടലില്‍ നിന്ന് വള്ള കരയ്ക്ക് അടുപ്പിക്കുന്നതിനിടെ രണ്ട് മണിയോടെയാണ് സംഭവം. അഷ്‌റഫ്, അനില്‍, ഷെരീഫ്, മനാഫ്, സുബൈര്‍, സലീം, അബ്ദുല്‍ ലത്തീഫ് എന്നിവര്‍ക്കാണ് മിന്നലേറ്റത്. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിന്നലേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. കോഴിക്കോട് കാര്യമായി മഴ പെയ്യുന്നില്ലെങ്കിലും ഉച്ചയ്ക്ക് പലയിടത്തും ശക്തമായ മിന്നലുണ്ടായി Also Read; എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസ്; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം കോടതിയില്‍ ഹര്‍ജി നല്‍കി. കോഴിക്കോട് കോടതിക്ക് മുന്‍പാകെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് നീക്കം. അതേസമയം പ്രതിക്കെതിരായ ബ്ലുകോര്‍ണര്‍ നോട്ടീസിന് പോലീസിന് മറുപടി ലഭിച്ചിട്ടില്ല. കൂടാതെ പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തുന്നതും വൈകിയേക്കും. ഈ മാസം 27നാണ് പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പോലീസ് റിപ്പോര്‍ട്ടും കോടതി തേടിയിട്ടുണ്ട്. Also Read ; തിരുവല്ലയില്‍ പത്താംക്ലാസ് ഫലം പേടിച്ച് 15-കാരന്‍ നാടുവിട്ടിട്ട് രണ്ടാഴ്ച; കിട്ടിയത് ഒമ്പത് എ.പ്ലസും […]