November 21, 2024

കെഎസ്ആര്‍ടിസി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച ; ഒന്നര കിലോ സ്വര്‍ണം മോഷണം പോയി

മലപ്പുറം: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ഒന്നര കിലോ സ്വര്‍ണമാണ് മോഷണം പോയത്. തൃശൂരില്‍ നിന്നുള്ള സ്വര്‍ണവ്യാപാരിയുടെ സ്വര്‍ണമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മലപ്പുറം തിരൂരുള്ള ജ്വല്ലറിയില്‍ കാണിക്കാനായി കൊണ്ടുപോവുകയായിരുന്നു സ്വര്‍ണമെന്നാണ് വിവരം. 1512 ഗ്രാം സ്വര്‍ണമാണ് വ്യാപാരിയുടെ കൈവശം ഉണ്ടായിരുന്നത്. Also Read ; വയനാട് ഉരുള്‍പൊട്ടല്‍ ; ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളമെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇന്നലെ രാത്രിയായിരുന്നു മോഷണം നടന്നത്. കുറ്റിപ്പുറത്ത് നിന്ന് […]

പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് വീണ്ടും തീപിടിച്ചു

പത്തനംതിട്ട: ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ പമ്പയിലെ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഹില്‍ വ്യൂവില്‍ നിന്നും ആളുകളെ കയറ്റാനായി ബസ് സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു അതിനാല്‍ തീപിടിത്തത്തില്‍ ആളപായമില്ല. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. Also Read; നവകേരള സദസിനെതിരെ പോസ്റ്റിട്ട വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു ഇതിനു മുമ്പും സമാനസംഭവം നടന്നിരുന്നതും ഇതേ സ്ഥലത്ത് വച്ചായിരുന്നു കെഎസ്ആര്‍ടിസി […]

നവകേരള ബസിനേക്കാള്‍ സൗകര്യമുള്ളത് കെഎസ്ആര്‍ടിസി ബസുകളാണെന്ന് ദേവസ്വം മന്ത്രി

കോട്ടയം: നവകേരള ബസിനേക്കാള്‍ സൗകര്യമുള്ളത് ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടക്കുന്ന കെഎസ്ആര്‍ടിസി ബസുകളാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. നവകേരള സദസില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം സഞ്ചരിക്കവെയാണ് മന്ത്രി പ്രതികരിച്ചിരിക്കുന്നത്. ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടതായും കോടതി നിര്‍ദേശപ്രകാരം ഭക്തരുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്തിയെന്നും മന്ത്രി അറിയിച്ചു. ‘നവകേരള സദസിന്റെ ഭാഗമായി നവംബര്‍ 18 മുതല്‍ കെഎസ്ആര്‍ടിസിയില്‍ ആണല്ലോ യാത്ര. ആ ബസും ശബരിമലയിലേയ്ക്കുള്ള ബസുകളും താരതമ്യം ചെയ്താല്‍ […]