കെഎസ്ആര്‍ടിസിയില്‍ ബ്രീത്ത്അനലൈസര്‍ പരിശോധന : ഡ്രൈവര്‍മാര്‍ മുങ്ങുന്നു
കൊല്ലം: കെഎസ്ആര്‍ടിസിയില്‍ ബ്രീത്ത്അനലൈസര്‍ പരിശോധനയെ ഭയന്ന് ഡ്രൈവര്‍മാര്‍ മുങ്ങുന്നു.മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ കെഎസ്ആര്‍ടിസി ഏര്‍പ്പാടാക്കിയതാണ് ബ്രീത്ത്അനലൈസര്‍. ഇതോടെ പല ഡിപ്പോയിലും സര്‍വീസുകള്‍ മുടങ്ങി.ഗതാഗത മന്ത്രിയുടെ സ്വന്തം മണ്ഡലമായ പത്തനാപുരത്തെ ഡിപ്പോയിലും സര്‍വീസ് മുടങ്ങി. ബ്രീത്ത്അനലൈസറില്‍ പൂജ്യത്തിനുമുകളില്‍ റീഡിങ് കാണിച്ചാല്‍ സസ്‌പെന്‍ഷനാണ് ശിക്ഷ ഇതുകൊണ്ടാണ് ഡ്രൈവര്‍മാര്‍ ഡ്യൂട്ടിക്ക് എത്താത്തത്. ബ്രത്തലൈസര്‍ പരിശോധനയ്ക്ക് വിജിലന്‍സ് സംഘം എത്തുന്ന വിവരം അറിഞ്ഞാല്‍ തലേദിവസം മദ്യപിച്ച ഡ്രൈവര്‍മാര്‍ പോലും ഡ്യൂട്ടിക്ക് എത്താറില്ല.കാരണംപോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ ‘ഊതിക്കല്‍’ പരിശോധനയില്‍, 100 […]