പി പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് ; രേഖകള്‍ പുറത്തുവിട്ടു

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് കെഎസ്‌യു. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കരാറുകള്‍ നല്‍കിയ കമ്പനി ദിവ്യയുടെ ബിനാമി കമ്പനിയാണെന്ന് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. കാര്‍ട്ടന്‍ ഇന്ത്യ അലയന്‍സ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ആസിഫും, ദിവ്യയുടെ ഭര്‍ത്താവും ചേര്‍ന്ന് ഭൂമി ഇടപാട് നടത്തിയെന്നും ഷമ്മാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകളുമായാണ് ഷമ്മാസ് വാര്‍ത്താസമ്മളനത്തിനെത്തിയത്. Also […]

ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവം; അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. ചോദ്യ പേപ്പര്‍ എങ്ങനെ പുറത്തായി എന്നത് പരിശോധിക്കും. ചോദ്യ പേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകര്‍ക്കോ, ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കോ യൂട്യൂബ് ചാനലുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും. Also Read ; പനയംപാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന ; ഗതാഗത മന്ത്രിയും സ്ഥലം സന്ദര്‍ശിക്കും കഴിഞ്ഞ ദിവസമാണ് എം എസ് സൊല്യൂഷന്‍ എന്ന യൂട്യൂബ് ചാനലിലൂടെ ചോദ്യങ്ങള്‍ പുറത്തായത്. പ്ലസ് വണ്‍ കണക്ക് […]

കെഎസ്‌യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി ആക്രമിച്ചു ; 20 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊച്ചി: യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കെഎസ്‌യു- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി അക്രമിച്ച സംഭവത്തില്‍ 20 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.തോപ്പുംപടി പോലീസാണ് കേസെടുത്തത്.കൊച്ചിന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകരെയാണ് ആശുപത്രിയില്‍ കയറി ആക്രമിച്ചത്. സംഭവത്തില്‍ കേസെടുത്തിരിക്കുന്ന 20 പേരും അതേ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. Also Read; പാലക്കാട് അപകടം ; മരിച്ചവരെ തിരിച്ചറിഞ്ഞു, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ആശുപത്രി ആക്രമിച്ചതിനും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ബാനര്‍ […]

കെ എസ് യു നിയമസഭാ മാര്‍ച്ചില്‍ ലാത്തിയും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്; അലോഷ്യസ് സേവ്യറിന് പരിക്ക്

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ കെ എസ് യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ജലപീരങ്കി പ്രയോഗിച്ച പോലീസ് പ്രവര്‍ത്തകരെ തുരത്തിയോടിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. Also Read ; ഹഥ്‌റാസ് ദുരന്തം; ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസുകാര്‍ ജലപീരങ്കി പ്രയോഗിച്ചത്. പോലീസിന് നേരെ കല്ലേറും ആക്രമണവും ഉണ്ടായപ്പോഴും ശാന്തത പാലിച്ചിരുന്ന പോലീസ് സംഘര്‍ഷം അതിരുകടന്നതോടെയാണ്  ലാത്തിച്ചാര്‍ജ് പ്രയോഗിച്ചത്. ഇതോടെ പ്രവര്‍ത്തകര്‍ നഗരമധ്യത്തിലേക്ക് നീങ്ങുകയും പാളയം ഭാഗത്തേക്ക് സംഘര്‍ഷം വ്യാപിക്കുകയും […]

കാര്യവട്ടം ക്യാംപസില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം ; എം വിന്‍സെന്റ് എംഎല്‍എക്ക് പരിക്ക്

തിരുവനതപുരം: കാര്യവട്ടം ക്യാംപസിലും ശ്രീകാര്യം പോലീസ് സ്‌റ്റേഷന് മുന്നിലും എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കെ എസ് യു ജില്ലാ നേതാവിനെ ഇടിമുറിയിലിട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാരോപിച്ചാണ് സംഘര്‍ഷത്തിന് തുടക്കം. സംഘര്‍ഷത്തില്‍ എം വിന്‍സെന്റ് എംഎല്‍എയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു. ഏറ്റുമുട്ടലില്‍ ഒരു കെഎസ്‌യു പ്രവര്‍ത്തകനും പോലീസുകാരനും പരിക്കേറ്റു. Also Read ; കേരളാ വാട്ടര്‍ അതോറിറ്റിയില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാപകമാകുന്നു ഇന്നലെ രാത്രി എട്ടുമണിയോടെ കാര്യവട്ടം ക്യാംപസിലാണ് സംഘര്‍ഷം തുടങ്ങിയത്. മര്‍ദിച്ച എസ് […]

എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ഡല്‍ഹി: എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.കേരളത്തിന്റെ ചാര്‍ജ് ഉള്ള ദേശീയ സെക്രട്ടറിയാണ് സമ്പത്ത്.ആന്ധ്രാപ്രദേശിലെ ധര്‍മ്മാവരത്താണ് സമ്പത്ത് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ലുണ്ടായ തിരുവനന്തപുരം നെയ്യാറില്‍ നടന്ന ക്യാമ്പിലും രാജ് സമ്പത്ത് കുമാര്‍ പങ്കെടുത്തിരുന്നു. Also Read ; ഡ്രൈ ഡേ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത് ടൂറിസം മന്ത്രി, ക്രൈംബ്രാഞ്ച് അന്വേഷണം അഴിമതി മൂടിവെക്കാനെന്ന് എം എം ഹസന്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമോ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതക കാരണമെന്നാണ് […]

സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. വെറ്റിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിലുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ബന്ദ് ആഹ്വനം ചെയ്തിരിക്കുന്നത്. പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടായിരുന്നു കെഎസ്‌യു പ്രതിഷേധ മാര്‍ച്ച് നടത്തിയത്. Also Read ;സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലേക്ക് കെഎസ്‌യു മാര്‍ച്ച് സിദ്ധാര്‍ഥന്റെ മരണത്തിനെതുടര്‍ന്ന് കെഎസ്‌യു വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. കെഎസ്‌യു സംസ്ഥാന […]

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലേക്ക് കെഎസ്‌യു മാര്‍ച്ച്

കല്‍പ്പറ്റ: സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കിയും പിന്നീട് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. Also Read ; ജനറല്‍ ടിക്കറ്റെടുത്ത് എസി കോച്ചില്‍ കയറിയ യുവതിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് ടിടിഇ കെഎസ്‌യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ ഒരുമിച്ചാണ് പ്രതിഷേധം തുടര്‍ന്നത്. ക്യാമ്പസിനകത്തേക്ക് കയറാന്‍ ശ്രമിച്ച കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ വ്യാപകമായി […]

ചോദ്യപ്പേപ്പറിന് ഫീസ്: അബ്ദുറബ്ബിന്റെ വീടിന് മുന്നിലാണ് കെഎസ്‌യു സമരം ചെയ്യേണ്ടതെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: മോഡല്‍ ചോദ്യപേപ്പറിന് പത്തുരൂപ ഈടാക്കാനുള്ള തീരുമാനത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. ചോദ്യപേപ്പറിനുള്ള ഫീസ് പിരിവ് നേരത്തെ തന്നെ ഉണ്ടായിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തന്നെ ആണ് ഇങ്ങനെ ഫീസ് ഈടാക്കിയിട്ടുളളതെന്നും മന്ത്രി പറഞ്ഞു. അബ്ദുറബ്ബ് ആയിരുന്നു അന്ന് വിദ്യാഭ്യാസമന്ത്രി. വിവാദത്തില്‍ അബ്ദുറബ്ബ് സര്‍ക്കാരിനെ കളിയാക്കുകയാണെന്നും ശിവന്‍ കുട്ടി പറഞ്ഞു. Also Read ; പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാനികള്‍ക്കെതിരെ കേസ് ‘സ്വയം ഒപ്പിട്ട ഉത്തരവ് മറന്നുകൊണ്ടാണ് അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. മറവി രോഗം […]

എറണാകുളം ലോ കോളജില്‍ കെ എസ് യുവിന്റെ മോദി ഗോ ബാക്ക് ബാനര്‍; പോലീസ് അഴിച്ചു, പ്രതിഷേധം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കടന്നുപോകുന്ന എറണാകുളം ലോകോളജ് കാമ്പസില്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്തുമാറ്റി പോലീസ്. കെ എസ് യു പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡാണ് പോലീസെത്തി എടുത്തുമാറ്റിയത്. രണ്ട് കെ എസ് യു പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ക്യാമ്പസിനകത്ത് വിദ്യാര്‍ഥികള്‍ തമ്പടിച്ചതോടെ ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മോദി ഗോ ബാക്ക് എന്നെഴുതിയ ബോര്‍ഡാണ് ഉച്ചയോടെ കെ എസ് യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ സ്ഥാപിച്ചത്. Join with […]

  • 1
  • 2