കേരളത്തിലെത്തിയത് 14 അംഗ കുറവ സംഘം ; രാത്രികാല പട്രോളിങിന് പുറമെ പരിശോധനയ്ക്ക് ഇനി ഡ്രോണും
കൊച്ചി: ആലപ്പുഴയില്‍ മോഷണ കേസില്‍ അറസ്റ്റിലായ സന്തോഷ് സെല്‍വത്തിനായി അന്വേഷണ സംഘം ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ആലപ്പുഴ മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് കുറവാ സംഘം തന്നെയെന്നായിരുന്നു പോലീസിന്റെ സ്ഥിരീകരണം. തുടര്‍ന്ന് എറണാകുളം കുണ്ടന്നൂര്‍ പാലത്തിന് താഴെ നിന്നും പിടിയിലായ സന്തോഷാണ് മണ്ണഞ്ചേരിയില്‍ പോയി മോഷണം നടത്തിയതെന്നും ഇയാള്‍ കുറവാ സംഘാംഗമാണെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു വ്യക്തമാക്കിയിരുന്നു. പ്രതിയായ സന്തോഷ് സെല്‍വത്തിന്റെ നെഞ്ചില്‍ പച്ച കുത്തിയതാണ് തിരിച്ചറിയാന്‍ നിര്‍ണായക തെളിവായതെന്നും അദ്ദേഹം വിവരിച്ചിരുന്നു. Also […]