December 24, 2025

മുസ്ലീംലീഗ് നേതാവും മുന്‍ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മലപ്പുറം: മുന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. താനൂരിലെ വീട്ടിലായിരുന്നു അന്ത്യം.1953 ല്‍ മലപ്പുറത്തായിരുന്നു ജനനം. ബിരുദ പഠനത്തിന് ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കെത്തിയത്.താനൂരിലെ മണ്ഡലം പ്രസിഡന്റായാണ് നേതൃ തലത്തിലേക്ക് ഉയര്‍ന്നു വന്നത്. 1992 ലെ ഉപതെരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും 1996ലും 2001 ലും തിരൂരങ്ങാടിയില്‍ നിന്നുമാണ് എംഎല്‍എയായത്. Also Read ; മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം കനത്ത മഴ ; ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് […]