November 21, 2024

കുവൈറ്റില്‍ വീണ്ടും തീപിടുത്തം; 9 പേര്‍ക്ക് പരിക്ക്, മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ കുവൈറ്റ് തീപിടുത്തത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് കുവൈറ്റില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ തീ പടരുന്നതുകണ്ട് താഴേക്ക് ചാടിയ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ എല്ലാവരും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്. Also Read ; ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസ് ; സത്യഭാമ കോടതിയില്‍ ഹാജരായി ഇന്ന് രാവിലെയാണ് മെഹബൂലയിലെ ബ്ലോക്ക് ഒന്നില്‍ തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി ഫയര്‍ ഫോഴ്സ് അറിയിച്ചു. […]

വീണാ ജോര്‍ജ് കുവൈറ്റിലേക്ക് പോയിട്ട് കാര്യമില്ല , കേന്ദ്രമന്ത്രി പോയി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട് ; പ്രതികരണവുമായി ഗവര്‍ണര്‍

തൃശ്ശൂര്‍: കുവൈറ്റിലെ അപകടത്തെ തുടര്‍ന്ന് കുവൈറ്റിലേക്ക് പുറപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ യാത്ര കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടാത്തതിലെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. Also Read ; ‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാന്‍ ആണ് ‘ കെ മുരളീധരനെ പിന്തുണച്ച് വീണ്ടും ഫ്‌ലെക്‌സ് ഒറ്റ ദിവസത്തേക്ക് മന്ത്രി പോയിട്ട് എന്താണ്് കാര്യം. കുവൈത്തില്‍ ചുരുങ്ങിയ മണിക്കൂറുകള്‍ ചെലവിടാന്‍ മന്ത്രി വീണ ജോര്‍ജ് പോയിട്ട് കാര്യമില്ലെന്നും കേന്ദ്ര മന്ത്രി കുവൈറ്റില്‍ […]

കുവൈറ്റ് തീപിടിത്തം; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍

ന്യൂഡല്‍ഹി: കുവൈറ്റിലെ മംഗഫില്‍ തീപിടിത്തമുണ്ടായ സ്ഥലത്തേക്ക് രക്ഷാ ദൗത്യത്തിനായി ഇന്ത്യന്‍ വ്യോമസേനയും. ഇതിനായി ഡല്‍ഹി എയര്‍ ബേസില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ സജ്ജമായിട്ടുണ്ടെന്നാണ് വിവരം. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ ഉടന്‍ പുറപ്പെടും. വ്യോമസേനയുടെ സി 130 ജെ വിമാനത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. അതേസമയം കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച മലയാളികളെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. Also Read; കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ബസ് ഇടിച്ചുതെറിപ്പിച്ച സംഭവം; കര്‍ശന നടപടി കടുക്കുമെന്ന് ഹൈക്കോടതി ഇതിനിടെ കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ […]

കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യ ; ആവശ്യമെങ്കില്‍ പ്രത്യേക വിമാനം അയയ്ക്കും

കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി വേഗത്തിലാക്കുകയാണ് ഇന്ത്യ. തിരിച്ചറിയുന്നവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലേക്ക് എത്തിക്കാനാണ് നീക്കം. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കും. ആവശ്യമെങ്കില്‍ പ്രത്യേക വിമാനം അയയ്ക്കും. വിദേശകാര്യ മന്ത്രാലയം വളരെ സൂക്ഷ്മമായി കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ്. പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അപകടത്തില്‍ പെട്ടതില്‍ തിരിച്ചറിഞ്ഞവരുടെ പേര് വിവരങ്ങള്‍ ഉടന്‍ എംബസി കേന്ദ്ര സര്‍ക്കാരിന് കൈമാറും. Also Read […]

ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയിലേക്ക് പോകുന്നവര്‍ക്ക് മൊബൈല്‍ കോളുകളും ഇന്റര്‍നെറ്റും സൗജന്യം; ഫ്രീ ഓഫറുമായി കുവൈറ്റ് മൊബൈല്‍ കമ്പനി

കുവൈറ്റ് സിറ്റി: ഇത്തവണ കുവൈറ്റില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയിലേക്ക് പോകുന്നവര്‍ക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെും വിളിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും മൊബൈല്‍ റീചാര്‍ജ് ചെയ്യേണ്ടിവരില്ല. കാരണം ഇവ തികച്ചും സൗജന്യമായി നല്‍കിയിരിക്കുകയാണ് കുവൈറ്റിലെ മൊബൈല്‍ കമ്പനിയായ സൈന്‍. ഹജ്ജ് സീസണിലെ കോംപ്ലിമെന്ററി പ്രമോഷന്‍ എന്ന നിലയിലാണ് കുവൈറ്റ് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയവുമായി സഹകരിച്ച് ഇത്തരമൊരു സൗകര്യം കമ്പനി ഒരുക്കുന്നത്. മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ഈ വര്‍ഷത്തെ ഹജ്ജിന് പോകുന്ന തങ്ങളുടെ എല്ലാ പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും കമ്പനി അതിന്റെ […]

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന പ്രവാസികള്‍ക്ക് യാത്രാ വിലക്കുമായി കുവൈറ്റ് സര്‍ക്കാര്‍

കുവൈറ്റ് സിറ്റി: സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷാനടപടികള്‍ നേരിടുന്ന കുവൈറ്റിലെ പ്രവാസികള്‍ക്ക് താല്‍ക്കാലിക യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ കുവൈറ്റ് സര്‍ക്കാര്‍. Also Read ; പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഇതു പ്രകാരം, സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ കോടതി ചുമത്തിയിട്ടുള്ള പിഴ തുകകള്‍ കൃത്യമായി അടച്ച ശേഷമാണ് രാജ്യം വിടുന്നതെന്ന് ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് താല്‍ക്കാലിക യാത്രാ വിലക്ക് നടപ്പിലാക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പിഴ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട […]

പത്താം ക്ലാസ് വിദ്യാര്‍ഥി തീവ്രവാദ സംഘടനയില്‍ ചേര്‍ന്നു; അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കുവൈറ്റ് ജുവനൈല്‍ കോടതി

കുവൈറ്റ് സിറ്റി: നിരോധിത സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയില്‍ (ഐഎസ്) ചേരുകയും മുബാറക് അല്‍ കബീറിലെ ഹുസൈനിയ്യ ശിയാ പള്ളിയില്‍ ബോംബാക്രമണം നടത്താന്‍ പദ്ധതിയിടുകയും ചെയ്ത കേസില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്കെതിരേ ശിക്ഷ വിധിച്ച് കുവൈറ്റിലെ ജുവനൈല്‍ കോടതി. അഞ്ച് വര്‍ഷത്തെ തടവിനാണ് 15കാരനായ വിദ്യാര്‍ഥിയെ ജുവനൈല്‍ കോടതി ജഡ്ജി ഫഹദ് അല്‍ അവാദി ശിക്ഷ വിധിച്ചത്. എന്നാല്‍ രാജ്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കേസില്‍ കുട്ടിയെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തതായി പ്രാദേശിക […]

മുന്നറിയിപ്പുമായി കുവൈറ്റ്; ശ ,മ്പളം വൈകുന്നുണ്ടോ? ജീവനക്കാര്‍ക്ക് കമ്പനി മാറാമെന്ന് തൊഴില്‍ മന്ത്രാലയം

കുവൈറ്റ് സിറ്റി: രാജ്യത്തെ സ്വകാര്യ മേഖലാ തൊഴിലാളികളുടെ പ്രതിമാസ വേതനം കൃത്യസമയത്ത് വിതരണം ചെയ്യാത്തവര്‍ക്കെതിരേ കര്‍ശന നടപടികളുമായി കുവൈറ്റ് തൊഴില്‍ മന്ത്രാലയം രംഗത്ത്. സ്വകാര്യ മേഖലയിലെ ബിസിനസ്സ് ഉടമകളും കമ്പനികളും തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് വൈകിയാല്‍ തൊഴിലുമയുടെ മന്ത്രാലയത്തിന്റെ ഫയല്‍ റദ്ദാക്കപ്പെടുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ തൊഴില്‍ സേനാ സംരക്ഷണ വിഭാഗം ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫഹദ് അല്‍ മുറാദ് മുന്നറിയിപ്പ് നല്‍കി. Also Read ;വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലും ഇനി സ്വകാര്യ […]

കുവൈറ്റിലെ പുതിയ നിയമ ഭേദഗതികള്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാവില്ലെന്ന് അസീല്‍ അല്‍ മസീദ്

കുവൈറ്റ് സിറ്റി: വരുന്ന ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന തൊഴില്‍ നിയമ ഭേദഗതികള്‍ രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാവില്ലെന്ന് അധികൃതര്‍. വിദേശത്ത് നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ ഭേദഗതി വരുത്താനുള്ള സമീപകാല തീരുമാനം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മാത്രമുള്ളതാണെന്നും വീട്ടുജോലിക്കാര്‍ അതിന്റെ പരിധിയില്‍ വരില്ലെന്നും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗം ഡയറക്ടര്‍ അസീല്‍ അല്‍ മസീദ് പറഞ്ഞു. Also Read ;കോഴിക്കോട് ലുലു ഹൈപ്പർമാർക്കറ്റിൽ നിരവധി തൊഴിൽ അവസരങ്ങൾ […]

താമസ നിയമ ലംഘനം; പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനുള്ള പുതിയ നിബന്ധനകള്‍ മുന്നോട്ടുവച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: റസിഡന്‍സി നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനോ ഫീസ് അടച്ച് അവരുടെ താമസം നിയമപ്രകാരമാക്കുന്നതിനോ ഉള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച് കുവൈറ്റ് അധികൃതര്‍. പ്രവൃത്തി ദിവസങ്ങളിലെ ഓഫീസ് സമയത്ത് അവര്‍ താമസിക്കുന്ന ഗവര്‍ണറേറ്റിലെ റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസില്‍ എത്താനാണ് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. Also Read ; വിജയ് ദേവരകൊണ്ടയുടെ ദി ഫാമിലി സ്റ്റാര്‍ തിയേറ്ററുകളില്‍ നിന്ന് […]

  • 1
  • 2