November 21, 2024

കുവൈത്ത് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്. 12.5 ലക്ഷം രൂപ വീതം ധനസഹായം നല്‍കും. കുവൈറ്റ് മംഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ജൂണ്‍ 12ന് പുലര്‍ച്ചെയാണ് അഗ്‌നിബാധയുണ്ടായത്. തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയര്‍ഫോഴ്സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി. അപകടത്തില്‍ 50 ഇന്ത്യക്കാരാണ് മരിച്ചത്. ഇതില്‍ 23 പേര്‍ മലയാളികളാണ്. Also Read ; കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റിലെ രോഗ ബാധയില്‍ […]

കുവൈറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശികളായ സിബിന്റെയും സജു വര്‍ഗീസിന്റെയും സംസ്‌ക്കാര ചടങ്ങ് ഇന്ന് നടക്കും

പത്തനംതിട്ട: കുവൈറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച പത്തനംതിട്ട കീഴ് വായ്പ്പൂര് സ്വദേശി സിബിന്‍ ടി എബ്രഹാം, കോന്നി അട്ടച്ചാക്കല്‍ സ്വദേശി സജു വര്‍ഗീസ് എന്നിവരുടെ സംസ്‌ക്കാര ചടങ്ങ് ഇന്ന് നടക്കും. രാവിലെ എട്ടരയോടെ സിബിന്‍ ടി എബ്രഹാമിന്റെ ഭൗതിക ശരീരം വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് ശേഷം രണ്ടരക്ക് കീഴ് വായ്പൂര്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കാര ചടങ്ങ് നടക്കും. സജു വര്‍ഗീസിന്റെ സംസ്‌ക്കാരം ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് അട്ടച്ചാക്കല്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി […]

ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും തങ്ങള്‍ക്കതിനുള്ള ബാധ്യതയുണ്ട് ; എന്‍ബിടിസി ഗ്രൂപ്പ് ഡയറക്ടര്‍ കെ ജി എബ്രഹാം

തിരുവനന്തപുരം: കുവൈറ്റിലെ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും തീപിടിത്തം ദൗര്‍ഭാഗ്യകരമായ സംഭവമെന്നും എന്‍ബിടിസി ഗ്രൂപ്പ് ഡയറക്ടര്‍ കെ ജി എബ്രഹാം. അപകടം നടക്കുമ്പോള്‍ ഞാന്‍ തിരുവനന്തപുരത്തായിരുന്നു. കമ്പനിയിലെ ജീവനക്കാരെ എല്ലാവരെയും കുടുംബം പോലെയാണ് കണ്ടത്. 49 വര്‍ഷമായി കുവൈറ്റിലാണ് താന്‍ ഉള്ളത്. കുവൈറ്റിനെയും ജനങ്ങളെയും താന്‍ സ്നേഹിക്കുന്നു. ഇന്ത്യന്‍ എംബസി നന്നായി കാര്യങ്ങള്‍ ചെയ്തെന്നും കേന്ദ്രത്തിന്റെ നല്ല ഇടപെടല്‍ കാരണമാണ് മൃതദേഹങ്ങള്‍ വേഗത്തില്‍ ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Also Read ; മുന്നേറ്റമുണ്ടാക്കാത്ത കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍മാരെ മാറ്റും, […]

കുവൈറ്റ് തീ പിടിത്തം വലിയ ദുരന്തമാണെന്നും അതീവ ദു:ഖകരമായ സംഭവമാണെന്നും മനുഷ്യത്വമുണ്ടെങ്കില്‍ മുഖ്യമന്ത്രി മരിച്ചവരുടെ വീട്ടിലെത്തുമായിരുന്നു എന്നും വി മുരളീധരന്‍വി മുരളീധരന്‍

തിരുവനന്തപുരം: കുവൈറ്റ് തീ പിടിത്തം വലിയ ദുരന്തമാണെന്നും അതീവ ദു:ഖകരമായ സംഭവമാണെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്‍. കേന്ദ്ര സര്‍ക്കാര്‍ വേണ്ട നടപടികള്‍ ചെയ്തുവെന്നും വിഷയത്തില്‍ ഒരു അടിസ്ഥാനവുമില്ലാതെ കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പെരുമാറുകയാണെന്നും വി മുരളീധരന്‍ ആരോപിച്ചു. മനുഷ്യത്വം അല്‍പ്പം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി മരിച്ചവരുടെ വീട് സന്ദര്‍ശികുമായിരുനെന്നും മുരളീധരന്‍ വിമര്‍ശിച്ചു. Also Read ; കുവൈറ്റില്‍ വീണ്ടും തീപിടുത്തം; 9 പേര്‍ക്ക് പരിക്ക്, മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ കുവൈറ്റ് തീപിടിത്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ വേണ്ട നടപടികള്‍ ചെയ്തു. വിദ്ദേശകാര്യ […]

കുവൈറ്റ് തീപിടിത്തത്തില്‍ ചികിത്സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തീപിടിത്തത്തില്‍ ചികിത്സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. ഇതില്‍ 13 പേരും നിലവില്‍ വാര്‍ഡുകളിലാണ് ചികിത്സയിലുള്ളത്. ഒരാള്‍ മാത്രമാണ് ഐസിയുവില്‍ തുടരുന്നത്. 14 മലയാളികളടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇവരെല്ലാം അല്‍ അദാന്‍, മുബാറക് അല്‍ കബീര്‍, അല്‍ ജാബര്‍, ജഹ്‌റ ഹോസ്പിറ്റല്‍, ഫര്‍വാനിയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ചികിത്സയില്‍ കഴിയുന്നത്. Also Read ; രാഹുല്‍ ഗാന്ധി വയനാട് ലോക്സഭ മണ്ഡലം ഒഴിയുന്നതില്‍ പ്രഖ്യാപനം ഇന്നുണ്ടായേക്കും; പ്രിയങ്കാ ഗാന്ധി എത്താന്‍ […]

കുുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച പ്രവാസി മലയാളികള്‍ക്ക് അന്തിമോപചാരമര്‍പ്പിച്ച് മുഖ്യമന്ത്രി; വിതുമ്പി കുടുംബാംഗങ്ങള്‍

കൊച്ചി: കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച പ്രവാസി മലയാളികളുടെ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 23 മലയാളികളാണ് കുവൈറ്റിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഇവരുടേതടക്കം 31 മൃതദേഹങ്ങള്‍ വ്യോമസേനാ വിമാനത്തിലാണ് കേരളത്തിലെത്തിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുമടക്കമുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങി. തമിഴ്‌നാട് നിന്നുള്ള ഏഴ് മൃതദേഹം തമിഴ്‌നാട് മന്ത്രി കെ എസ് മസ്താന്‍ ഏറ്റുവാങ്ങി Also Read ;ഭാരത് എന്‍സിഎപി ടെസ്റ്റില്‍ ഫൈവ് […]

കുവൈറ്റിലെ അപകടം ; ഭൂരിഭാഗം മരണങ്ങളും പുക ശ്വസിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ ഭൂരിഭാഗം ആളുകളും മരിച്ചത് പുക ശ്വസിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 31 പേരാണ് പുക ശ്വസിച്ച് മരിച്ചത്. 14 പേര്‍ പൊള്ളേലേറ്റാണ് മരിച്ചത്. Also Read ; കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലെത്തി; വിതുമ്പലോടെ കേരളം മരിച്ച 45 പേരുടെ മൃതദേഹങ്ങളുമായി ഇന്ത്യന്‍ വ്യോമയാന വിമാനം കൊച്ചിയിലെത്തി. 23 മലയാളികള്‍ ഉള്‍പ്പടെ 31 പേരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി മുഖ്യമന്ത്രിയും മന്ത്രിമാരും വിമാനത്താവളത്തിലെത്തി. പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകളില്‍ മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകുമെന്നും കളക്ടര്‍ […]