കുവൈറ്റിലെ പുതിയ നിയമ ഭേദഗതികള്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാവില്ലെന്ന് അസീല്‍ അല്‍ മസീദ്

കുവൈറ്റ് സിറ്റി: വരുന്ന ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന തൊഴില്‍ നിയമ ഭേദഗതികള്‍ രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാവില്ലെന്ന് അധികൃതര്‍. വിദേശത്ത് നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ ഭേദഗതി വരുത്താനുള്ള സമീപകാല തീരുമാനം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മാത്രമുള്ളതാണെന്നും വീട്ടുജോലിക്കാര്‍ അതിന്റെ പരിധിയില്‍ വരില്ലെന്നും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗം ഡയറക്ടര്‍ അസീല്‍ അല്‍ മസീദ് പറഞ്ഞു. Also Read ;കോഴിക്കോട് ലുലു ഹൈപ്പർമാർക്കറ്റിൽ നിരവധി തൊഴിൽ അവസരങ്ങൾ […]

താമസ നിയമ ലംഘനം; പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനുള്ള പുതിയ നിബന്ധനകള്‍ മുന്നോട്ടുവച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: റസിഡന്‍സി നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനോ ഫീസ് അടച്ച് അവരുടെ താമസം നിയമപ്രകാരമാക്കുന്നതിനോ ഉള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച് കുവൈറ്റ് അധികൃതര്‍. പ്രവൃത്തി ദിവസങ്ങളിലെ ഓഫീസ് സമയത്ത് അവര്‍ താമസിക്കുന്ന ഗവര്‍ണറേറ്റിലെ റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസില്‍ എത്താനാണ് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. Also Read ; വിജയ് ദേവരകൊണ്ടയുടെ ദി ഫാമിലി സ്റ്റാര്‍ തിയേറ്ററുകളില്‍ നിന്ന് […]

പ്രാണപ്രതിഷ്ഠ ദിനം ആഘോഷിച്ച ഒമ്പത് പ്രവാസികളുടെ ജോലി നഷ്ടപ്പെട്ടു

കുവൈറ്റ് സിറ്റി: അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്ന ദിനത്തില്‍ ഗള്‍ഫ് രാജ്യത്ത് മധുരം വിതരണം ചെയ്ത പ്രവാസികളുടെ പണി പോയതായി റിപ്പോര്‍ട്ട്. കുവൈത്തില്‍ ജോലി ചെയ്തിരുന്ന ഒമ്പത് ഇന്ത്യക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. തിങ്കളാഴ്ച പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സഹപ്രവര്‍ത്തകര്‍ക്കൊക്കെ മധുരം നല്‍കുകയും ആഹ്‌ളാദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് രാത്രിയോടെ ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. Also Read; മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടിലെ അധിക ഭൂമി ഏറ്റെടുക്കാന്‍ അനുമതി

ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്താന്‍ ഒരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: പുതുവര്‍ഷത്തിന് ശേഷം അഞ്ച് ദിവസത്തിനിടെയുണ്ടായ വിവിധ നിയമലംഘനത്തിന്റെ പേരില്‍ ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്താനാണ് കുവൈത്ത് തീരുമാനിച്ചിരിക്കുന്നത്. തൊഴില്‍, താമസ നിയമ ലംഘനം നടത്തിയ പ്രവാസികളെയാണ് നാടുകടത്തുന്നത്. ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയിരിക്കുന്നത്. നിയമപരമായ തൊഴില്‍ സമ്പ്രദായങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നതിന് വേണ്ടിയാണ് ഇത്തരം പരിശോധനകള്‍ രാജ്യത്ത് നടപ്പാക്കുന്നതെന്ന് ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് നിയമലംഘനത്തിന്റെ […]

മന്‍വീറിന്റെ ഗോളില്‍ കുവൈറ്റിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് വിജയത്തുടക്കം

കുവൈറ്റ് സിറ്റി: 2026 ഫിഫ ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. കുവൈറ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുന്നത്. അധികം അവസരങ്ങള്‍ പിറക്കാതിരുന്ന ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. 60-ാം മിനിറ്റില്‍ മഹേഷ് സിങ് എടുത്ത ഫ്രീകിക്കില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഷോട്ട് എടുത്തെങ്കിലും ബ്ലോക്ക് ചെയ്യപ്പെട്ടു. അവസാനം 75-ാം മിനിറ്റിലാണ് ഇന്ത്യ ആഗ്രഹിച്ച ഗോള്‍ പിറന്നത്. ചാങ്തെയുടെ ക്രോസില്‍ നിന്ന് മനോഹരമായ ഫിനിഷിലൂടെ മന്‍വീര്‍ സിങ് ഇന്ത്യയെ […]

കുവൈറ്റില്‍ 107 അനധികൃത പ്രവാസികള്‍ കൂടി അറസ്റ്റില്‍

കുവൈറ്റ് സിറ്റി: താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് രാജ്യത്ത് 107 അനധികൃത പ്രവാസികള്‍ കൂടി പിടിയിലായതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. അനുമതിയില്ലാതെ പ്രവര്‍ത്തിച്ച ഒമ്പത് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സേവന ഓഫിസുകള്‍ പരിശോധനയ്ക്കിടെ കണ്ടെത്തിയെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു. Also Read; ഒരു രാജ്യം, ഒരു വിദ്യാർഥി ഐഡി: ആധാറിന് സമാനമായി സ്‌കൂൾ വിദ്യാർഥികൾക്ക് തിരിച്ചറിയൽ നമ്പർ അല്‍ആഖില, സല്‍വ, സെവില്ലെ, ഫര്‍വാനിയ, ഖൈത്താന്‍, അല്‍അഹമ്മദി ഗവര്‍ണറേറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായ പ്രവാസികളെന്ന് ആഭ്യന്തര […]

  • 1
  • 2