ഷാജന്‍ സ്‌കറിയക്ക് നേരെ ആക്രമണം; അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: കെ.യു.ഡബ്ലു.ജെ
തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് നേരെ ഉണ്ടായ വധശ്രമം അപലപനീയവും പ്രതിഷേധകരവുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ഷാജനെ ആക്രമിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ച അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അപ്രിയകരമായ വാര്‍ത്തയെ തല്ലിയൊതുക്കി നിശ്ശബ്ദരാക്കാനുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണെന്നും കെഡബ്ല്യുജെ പറഞ്ഞു. കര്‍ക്കശ നടപടിക്കും പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു. Also Read: കടകംപള്ളി സുരേന്ദ്രന്‍ സ്ത്രീകളോട് മോശമായി പെരുമാറി; […]