November 22, 2024

ലക്ഷദ്വീപ് എംപിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ ഹര്‍ജി: അഭിഭാഷകന് പിഴ

ന്യൂഡല്‍ഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിനെതിരായ ഹര്‍ജിയില്‍ ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ. അഭിഭാഷകനായ അശോക് പാണ്ഡെയാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയാണ് പിഴ വിധിച്ചത്. അനാവശ്യമായി പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയതിനാണ് കോടതി ഹര്‍ജിക്കാരന് പിഴയിട്ടത്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരു പാര്‍ലമെന്റ് അംഗത്തിന് എംപി സ്ഥാനം നഷ്ടപ്പെട്ടാല്‍, മേല്‍ കോടതി അവരെ കുറ്റവിമുക്തരാക്കുന്നത് വരെ അയോഗ്യരാക്കപ്പെടുന്നത് തുടരുമെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍ ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, അരവിന്ദ് കുമാര്‍, […]

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമ കേസില്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ

കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം. വധശ്രമ കേസില്‍ കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കൂടാതെ എം പി സ്ഥാനത്ത് ഫൈസലിന് തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ചാണ് സുപ്രീംകോടതി വിധി സ്റ്റേ ചെയ്തത്. കൂടാതെ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു. കേസിലെ വാദം നാലാഴ്ചക്ക് ശേഷം കേള്‍ക്കുമെന്ന് ജസ്റ്റിസ് ഹൃഷികേശ് റോയ്, സജ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ […]