October 16, 2025

വയനാട് പുനരധിവാസം ; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടി നല്‍കി കേരളം

തിരുവനന്തപുരം: വയനാട് ദുരന്തബാധിതര്‍ക്ക് 100 വീട് വെച്ചു നല്‍കാമെന്ന സഹായ വാഗ്ദാനത്തോട് കേരളം ഇതുവരെ പ്രതികരിച്ചില്ലെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആരോപണത്തിന് മറുപടി നല്‍കി കേരളം. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോള്‍ കര്‍ണാടകയെ അറിയിക്കാമെന്നാണ് മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കിയത്. Also Read ; ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍സ് പരിധികളെല്ലാം ലംഘിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി, അന്വേഷത്തിന് ഉത്തരവിട്ടു കര്‍ണാടകയുടെ സഹായം ഉള്‍പ്പെടെ സ്‌പോണ്‍സര്‍ ഷിപ്പുകള്‍ക്കായി ഒരു ഫ്രയംവര്‍ക്ക് തയ്യാറാക്കിവരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സിദ്ധരാമയ്യക്ക് […]

‘സംസ്ഥാനം ചെയ്യേണ്ടത് എന്തുകൊണ്ട് ചെയ്യുന്നില്ല’; മുഖ്യമന്ത്രിക്കെതിരെ വി മുരളീധരന്‍

തിരുവനന്തപുരം: വയനാട് ദുരന്ത നിവാരണത്തില്‍ മുഖ്യമന്ത്രിയേയും സംസ്ഥാന സര്‍ക്കാരിനേയും വീണ്ടും വിമര്‍ശിച്ച് വി മുരളീധരന്‍.ദുരന്ത നിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനത്തിനാണെന്നും അതേക്കുറിച്ചുള്ള അടിസ്ഥാന ധാരണ ഇല്ലാത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും വി മുരളീധരന്‍ പറഞ്ഞു. എത്ര തുക വേണ്ടി വരും എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഉത്തരമില്ല. റവന്യൂ വകുപ്പിന്റെ കയ്യില്‍ പോലും കണക്കില്ലെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി. Also Read ; ‘100 വീടുകള്‍ വെച്ച് നല്‍കാന്‍ ഇപ്പോഴും തയ്യാറാണ് , കേരളം ഇതുവരെ മറുപടി നല്‍കിയിട്ടില്ല’; മുഖ്യമന്ത്രിക്ക് […]

വയനാട് ദുരന്തം; കേരളത്തിന് അടിയന്തര സഹായം വേണം,നിയമസഭ ഏകകണ്‌ഠേന പ്രമേയം പാസാക്കി

തിരുവനന്തപുരം: വയനാട് മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് കേന്ദ്ര സഹായം ലഭ്യമാക്കാന്‍ ചട്ടം 275 പ്രകാരമുള്ള പ്രമേയം നിയമസഭ ഏകകണ്‌ഠേന പാസാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷാണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. 2024 ജൂലായ് 30 നാണ് മേപ്പാടി പഞ്ചായത്തില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായത്. രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം രേഖപ്പെടുത്തപ്പെട്ടത്. സമാനതകളില്ലാത്ത ദുരന്തത്തിനു ശേഷം […]

വയനാട്ടില്‍ വീണ്ടും തിരച്ചില്‍ നടത്തും; കൂടിയാലോചനകള്‍ക്ക് ശേഷം തിയതി തീരുമാനിക്കുമെന്ന് മന്ത്രി കെ രാജന്‍

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടിയ മേഖലയില്‍ വീണ്ടും തിരച്ചിലിന് സന്നദ്ധമാണെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞു. തെരച്ചില്‍ തുടരാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും കൂടിയാലോചനകള്‍ക്ക് ശേഷം തീയതി തീരുമാനിക്കാമെന്നും മന്ത്രി രാജന്‍ നിയമസഭയില്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ ഇനിയും 122 പേരെ ഇനിയും കണ്ടെത്താനുണ്ട്. 55 ശരീര ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധന പോലും സാധ്യമല്ലാത്ത തരത്തിലായിരുന്നു കണ്ടെത്തിയത്. കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് മരിച്ച അര്‍ജുന്റെ മൃതശരീരം 72 ദിവസത്തിന് ശേഷം കണ്ടെത്തിയതോടെ വയനാട്ടില്‍ വീണ്ടും തിരച്ചില്‍ തുടരണമെന്ന ആവശ്യം ശക്തമായിരുന്നു. Also Read ; സ്ത്രീത്വത്തെ […]

വയനാട്ടിലെ ദുരിത ബാധിതരില്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍

കല്‍പ്പറ്റ: വയനാട്ടിലെ ദുരിത ബാധിതരില്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ഇന്ന് നടന്ന തൊഴില്‍ മേളയില്‍ അപേക്ഷ നല്‍കിയ 67 പേര്‍ക്കും തൊഴില്‍ ഉറപ്പാക്കും. ക്യാമ്പുകളില്‍ നിന്നും മാറ്റിയ ആളുകള്‍ക്കൊപ്പം സര്‍ക്കാറുണ്ട്. രണ്ടു ദിവസം കൊണ്ട് ക്യാമ്പ് അവസാനിപ്പിക്കാം. 16 കുടുംബം മാത്രമാണ് ഇനി ക്യാമ്പില്‍ നിന്നും മാറാനുളളത്. എല്ലാവര്‍ക്കും മതിയായ താമസ സൗകര്യം ഒരുക്കിയ ശേഷം മാത്രമേ ക്യാമ്പ് അവസാനിപ്പിക്കുവെന്നും മന്ത്രി രാജന്‍ വ്യക്തമാക്കി. Also Read; ദുരിതബാധിതരോടുള്ള സഹാനുഭൂതി […]