വയനാട് ഉരുള്‍ പൊട്ടല്‍; കേന്ദ്രം വായ്പ മാത്രം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തം

കല്‍പ്പറ്റ: വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്, കേന്ദ്രം വായ്പ മാത്രം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ സമരത്തിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനം പുറത്ത് വിട്ട ആദ്യഘട്ട പുനരധിവാസ പട്ടികയില്‍ അര്‍ഹരായവര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന ആക്ഷേപവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. പുനരധിവാസം വൈകുന്നതിലും സമരം നടത്താനാണ് ദുരന്തബാധിതരുടെ നീക്കം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനെന്ന പേരില്‍ […]

വയനാട് ഉരുള്‍പൊട്ടല്‍; പുനരധിവാസം വൈകുന്നു, കളക്‌ട്രേറ്റിന് മുന്നില്‍ ദുരിതബാധിതരുടെ പ്രതിഷേധം

കല്‍പ്പറ്റ: വയനാട് ചൂരല്‍മലയിലേയും,മുണ്ടക്കൈയിലേയും ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തുന്നു. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ദുരന്തബാധിതര്‍ക്കായുള്ള പുനരധിവാസം വൈകുന്നത് ഉള്‍പ്പെടെ വിഷയങ്ങള്‍ ഉന്നയിച്ചാണ് ഒരു വിഭാഗം പ്രതിഷേധിക്കുന്നത്.ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായി മൂന്ന് മാസം പൂര്‍ത്തിയാകുമ്പോഴാണ് ദുരന്തബാധിതര്‍ സമര രംഗത്ത് ഇറങ്ങുന്നത്. മൂന്ന് വാര്‍ഡുകളിലെ മുഴുവന്‍ ആളുകളെയും ദുരന്തബാധിതരായി പ്രഖ്യാപിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പാക്കേജ് അനുവദിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചില്‍ ; നാട്ടുകാര്‍ ഭീതിയില്‍

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചില്‍. ഒരു മാസം മുമ്പ് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായതിന് തൊട്ടു മുകളിലാണ് ഇപ്പോള്‍ മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഒരു മാസം കഴിയുമ്പോഴേക്കും വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതുകൊണ്ട് തന്നെ നാട്ടുകാര്‍ കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ ദിവസം മേഖലയില്‍ പെയ്ത ശക്തമായ മഴയില്‍ ടൗണില്‍ വെള്ളം കയറിയിരുന്നു. ഇതേ തുടര്‍ന്ന് ഏഴ് കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റിയിരുന്നു. Also Read ; മുകേഷിനെ ചേര്‍ത്ത് പിടിച്ച് സിപിഐഎം; ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കിയേക്കും നാട്ടുകാരാണ് മണ്ണിടിച്ചിലുണ്ടായ വിവരം […]

വയനാട് ചൂരല്‍മലയില്‍ ഇന്നും വിദഗ്ധ സംഘം പരിശോധന നടത്തും ; ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം പെയ്തിറങ്ങിയ ചൂരല്‍മലയില്‍ ഇന്നും വിദഗ്ധ സംഘത്തിന്റെ പരിശോധന തുടരും.ചൊവ്വാഴ്ച ഉച്ചവരെ സംഘം പ്രദേശത്ത് പരിശോധന തുടര്‍ന്നിരുന്നു. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥയായതിനാല്‍ പരിശോധന നീണ്ടുപോയില്ല. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധസംഘത്തിന്റെ പരിശോധനയാണ് ഇന്നും തുടരുക. ആറു സോണുകള്‍ കേന്ദ്രീകരിച്ചാണ് ഭാഗിക പരിശോധന നടത്തുക. Also Read ; അര്‍ജുനായുള്ള തിരച്ചിലില്‍ കണ്ടെത്തിയത് ലോറിയുടെ ജാക്കി ; ഇന്നും തിരച്ചില്‍ തുടരും ഈ മാസം 22 ന് […]

ദുരന്തഭൂമിയിലെ ജനകീയ തെരച്ചില്‍ ഇന്നും തുടരും; ഇനി കണ്ടെത്താനുള്ളത് 126 പേരെ

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള ജനകീയ തെരച്ചില്‍ ഇന്നും തുടരും. ക്യാമ്പുകളില്‍ നിന്ന് സന്നദ്ധരായവരെയും ഉള്‍പ്പെടുത്തി മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും തെരച്ചില്‍. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും തെരച്ചിലില്‍ പങ്കെടുക്കും. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ദുരന്തത്തില്‍പെട്ട 126 പേരെ ഇനിയും കണ്ടെത്താനുണ്ട്. Also Read; ഡല്‍ഹി പോലീസ് ഇനി മോഡേണാകും; യൂണിഫോമിന് പകരം ടീ ഷര്‍ട്ടും കാര്‍ഗോ പാന്റ്‌സും നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. 14 ക്യാമ്പുകളിലായി […]

നഷ്ടപ്പെട്ട രേഖകള്‍ക്കായി പലയിടത്തും കയറിയിറങ്ങേണ്ട, എല്ലാം ഒരിടത്ത് തന്നെ ലഭ്യമാക്കും: റവന്യൂ മന്ത്രി കെ രാജന്‍

മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടമായ സര്‍ക്കാര്‍ രേഖകളെല്ലാം ഒരിടത്ത് ലഭിക്കുന്ന സംവിധാനം ഒരുക്കുമെന്ന് ഉറപ്പ് നല്‍കി റവന്യൂ മന്ത്രി കെ രാജന്‍. നഷ്ടമായ റവന്യൂ-സര്‍വകലാശാല രേഖകള്‍ അടക്കമുള്ള എല്ലാ സര്‍ക്കാര്‍ രേഖകളും ഒരിടത്ത് തന്നെ ലഭ്യമാക്കുമെന്നാണ് മന്ത്രി കെ രാജന്‍ അറിയിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ നഷ്ടമായ എല്ലാവര്‍ക്കും അവരുടെ നിലവിലുണ്ടായിരുന്ന നമ്പറില്‍ തന്നെ കണക്ഷന്‍ എടുത്ത് ക്യാമ്പില്‍ എത്തിച്ചുകൊടുക്കുമെന്ന ഉറപ്പും മന്ത്രി കെ രാജന്‍ നല്‍കിയിട്ടുണ്ട്. ‘നമുക്ക് ഒരു സിംഗിള്‍ പോയിന്റില്‍ അവര്‍ക്ക് ആവശ്യപ്പെട്ട എന്ത് രേഖകളും […]

സുരേഷ്‌ഗോപി ദുരന്തഭൂമിയില്‍; മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമ വശങ്ങള്‍ പരിശോധിക്കും

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെത്തിയത്. ചൂരല്‍മലയിലെത്തി ബെയ്‌ലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈയിലെത്തി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം ദുരിതാശ്വാസ ക്യാമ്പുകളിലും പോയതിന് ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. അതേസമയം ദേശീയ ദുരന്തമായി വയനാട് ദുരന്തം പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ‘വയനാട്ടിലെത് ദേശീയ […]

വയനാട്ടിലെ 13 വില്ലേജടക്കം കേരളത്തിലെ 9998.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല: വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍

ദുരന്തഭൂമിയായിമാറിയ വയനാട്ടിലെ 13 വില്ലേജുകളടക്കം കേരളത്തിലെ 9998.7 ചതുരശ്രകിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോലമേഖലയായി ശുപാര്‍ശചെയ്ത് കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമഘട്ട മലനിരകള്‍ കടന്നുപോകുന്ന കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്നാട് എന്നീ ആറുസം സ്ഥാനങ്ങളിലെ പരിസ്ഥിതിലോല പ്രദേശങ്ങളെക്കുറിച്ചുള്ള കരട് വിജ്ഞാപനമാണ് ജൂലായ് 31-ന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം പുറത്തിറക്കിയത്. കേരളത്തിലെ 12 ജില്ലകളിലെ 131 ഗ്രാമങ്ങള്‍ ഈ പട്ടികയിലുണ്ട്. വയനാട്ടിലെ മാനന്തവാടി, വൈത്തിരി എന്നീ താലക്കുകളിലെ 13 വില്ലേജുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. 60 ദിവസത്തിനുള്ളില്‍ ജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ […]

മൃതദേഹങ്ങള്‍ അനാഥമാകില്ല; ജനിതക പരിശോധന നടത്തും

തുടര്‍ച്ചയായ അഞ്ചാംനാളും ദുരന്തമുഖത്ത് തിരച്ചില്‍ തുടരുകയാണ്. അതേസമയം കണ്ടെത്തിയ മൃതദേഹങ്ങളില്‍ പലതും ആരുടേതാണെന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ല. എങ്കിലും ഒരു ദേഹവും അനാഥമാകില്ലെന്നും ജനിതക പരിശോധനാ നടപടികള്‍ തുടരുകയാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരന്തത്തില്‍ ഇതുവരെ 320ലധികം പേര്‍ മരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുപ്രകാരം മരിച്ചവര്‍ 210 ആണ്. ഇതില്‍ 96 പുരുഷന്മാരും 85 സ്ത്രീകളും 29 കുട്ടികളുമാണുള്ളത്. ബന്ധുകള്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം 146 ആണ്. കൂടാതെ 134 ശരീരഭാഗങ്ങളും കണ്ടെത്തി. ഇവ ആരുടേതാണെന്ന് അറിയാനുള്ള ജനിതക പരിശോധനയാണ് […]

കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഇല്ലാത്തത് ഈ ജില്ലയില്‍ മാത്രം

ഐ എസ് ആര്‍ ഒ പുറത്തിറക്കിയ ലാന്‍ഡ് സ്ലൈഡ് അറ്റ്ലസില്‍ കേരളം ആറാം സ്ഥാനത്താണ്. രാജ്യത്ത് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടാകുന്ന 19 സംസ്ഥാനങ്ങളുണ്ട് എന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത ഏക ജില്ല ആലപ്പുഴ മാത്രമാണ്. മറ്റ് എല്ലാ ജില്ലകളിലും ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകള്‍ ഉള്‍ക്കൊള്ളുന്നതിനാലാണ് കേരളം ലാന്‍ഡ് സ്ലൈഡ് അറ്റ്ലസില്‍ ആറാം സ്ഥാനത്തെത്തി നില്‍ക്കുന്നത്. രാജ്യത്തെ 4,20,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നതായി ഐഎസ്ആര്‍ഒ പുറത്തിറക്കിയ ലാന്‍ഡ് സ്ലൈഡ് അറ്റ്ലസില്‍ പറയുന്നുണ്ട്. […]