മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: 6 സോണുകളിലായി 40 ടീമുകള്‍ ഇന്ന് തിരച്ചില്‍ നടത്തും
വയനാട്ടില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ ഇന്ന് 6 സോണുകളിലായി 40 ടീമുകള്‍ തിരച്ചില്‍ നടത്തും. അട്ടമലയും ആറന്‍മലയും ഉള്‍പ്പെടുന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തേതും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. എന്‍ഡിആര്‍എഫ്, സൈന്യം, ഡിഎസ്ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എംഇജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചില്‍ നടത്തുക. ഇവരെ കൂടാതെ ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. ഒരേസമയം മൂന്ന് […]