വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍: കാണാതായ റിട്ട.അധ്യാപകന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ഉരുള്‍പ്പൊട്ടലില്‍ കാണാതായ റിട്ടയേര്‍ഡ് അധ്യാപകന്റെ മൃതദേഹം കണ്ടെത്തി. മാത്യൂ എന്ന മത്തായി(60) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഉരുള്‍പ്പൊട്ടിയ സ്ഥലത്ത് നിന്നും 200 മീറ്റര്‍ മാറി പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇത് പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ലോഡിംഗ് തൊഴിലാളികളും റസ്‌ക്യൂ ടീമും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസമായി തിരച്ചില്‍ നടത്തുകയായിരുന്നു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..